വാഷിംഗ്ടണ്‍: പാകിസ്ഥാന് വീണ്ടും തിരിച്ചടി നല്‍കി അമേരിക്ക. ധനസഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ പാക്കിസ്ഥാനെ കൂടി പ്രത്യേക നീരിക്ഷ·ണപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് യുഎസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് പ്രസ്ഥാനവനയിറക്കി.

പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തലാക്കിയതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ നീക്കങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പ്രത്യേക നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. വിഷയത്തില്‍ പാകിസ്ഥാന്റെ പ്രതികരണമുണ്ടായിട്ടില്ല. മതസ്വാതന്ത്രത്തിന്റെ പേരില്‍ ശ്രദ്ധ നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സ്ണ്‍ പറഞ്ഞു. ചൈന, ഉത്തരകൊറിയ, ഇറാന്‍ തുടങ്ങി നിരവധി രാജ്യങ്ങളും പാകിസ്ഥാനൊപ്പം പട്ടികയിലുണ്ട്.

പാകിസ്ഥാനി!ല്‍ മതസ്വാതന്ത്രത്തിന്റെ പേരില്‍ ഗുരുതര ലംഘനങ്ങളാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു.
പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായി. മതസ്വാതന്ത്രം ഉറപ്പുവരുത്താന്‍ യുഎസ് പ്രതിജ്ഞാബധരാണെന്നും ആഭ്യന്തര വക്താവ് ഹെഥര്‍ നൗവര്‍ട്ട് പറഞ്ഞു. മതം സംബന്ധിച്ച് ഏറ്റവുമധികം വിലക്കുകളുള്ള രാജ്യങ്ങളില്‍ ഒന്നായി പാകിസ്ഥാനെ കഴിഞ്ഞ വര്‍ഷം ഒരു സര്‍വേ തിരഞ്ഞെടുത്തിരുന്നു. അതേസമയം പാക്കിസ്ഥാന് അമേരിക്ക നല്‍കുന്ന സുരക്ഷാ സഹായം 255 മില്യന്‍ ഡോളറിന് മുകളില്‍ വെട്ടികുറച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here