ഷിക്കാഗോ ∙ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ എക്യുമിനിക്കൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കലാമേള ‘ഹാർമണി ഫെസ്റ്റിവൽ ’ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി. ഓഗസ്റ്റ് 11 ന് സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് േദവാലയത്തിൽ നടന്ന എക്യുമിനിക്കൽ കൗൺസിൽ മീറ്റിങ്ങിൽ പ്രസിഡന്റ് റവ. ഫാ. ദാനിയേൽ ജോർജ്, ഹാർമണി ഫെസ്റ്റിവൽ’ കൺവീനർ മറിയാമ്മ പിളള എന്നിവർ ചേർന്ന് കിക്ക് ഓഫ് കർമ്മം നിർവഹിച്ചു. എക്യുമിനിക്കൽ കൗൺസിൽ വൈദികരും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സെപ്റ്റംബർ 12 ശനിയാഴ്ച്ച സിറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ മത്സരങ്ങൾ നടത്തപ്പെടും. ഇതാദ്യമായാണ് എക്യുമിനിക്കൽ കൗൺസിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഹാർമണി ഫെസ്റ്റിവലിൽ കൂടി വിവിധ സഭകളിലെ സൺഡേ സ്കൂൾ വിദ്യാർഥികളുടെ കലാവിരുതുകൾ പ്രദർശിപ്പിക്കാനുളള വേദി ലഭിക്കും. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ വിവിധ പ്രായക്കാർക്കായി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

പാട്ട്, ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, വാട്ടർ കളറിംഗ്, ബൈബിൾ മെമ്മറി വേഴ്സ്, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം, ഫാൻസി ഡ്രസ് എന്നീ ഇനങ്ങളിൽ വ്യക്തിഗത മത്സരവും പാട്ട്, ഡാൻസ് എന്നീ ഇനങ്ങളിൽ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ചു വയസിനു താഴെ മാത്രം പ്രായമുളള കുട്ടികൾക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്യുമിനിക്കൽ ഇടവകകളിൽ നിന്നും മത്സരത്തിനുളള അപേക്ഷ ഫോറം, നിബന്ധനങ്ങൾ, മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതായിരിക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഷൈൻ മാത്യു (ചെയർമാൻ), മറിയാമ്മ പിളള(കൺവീനർ), റവ. ബിനോയ് ജേക്കബ്, രജ്ഞൻ എബ്രഹാം, ജോൺസൻ കണ്ണൂക്കാടൻ, ജോർജ് പി. മാത്യു, അച്ചൻകുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്റോ കവലക്കൽ, സിനിൽ ഫിലിപ്പ്, ഡൽസി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ അടങ്ങുന്ന സബ് കമ്മറ്റി പ്രവർത്തിക്കുന്നു. ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യ വേദിയായ എക്യുമിനിക്കൽ കൗൺസിലിന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് (രക്ഷാധികാരി), ബിഷപ്പ് മാർ ജോയി ആലപ്പാട്ട് (രക്ഷാധികാരി), റവ. ഫാ. ഡാനിയേൽ ജോർജ് (പ്രസിഡന്റ്), റവ. സോനു വർഗീസ് (വൈ. പ്രസിഡന്റ്), ജോർജ് പണിക്കർ(സെക്രട്ടറി), മാത്യു മാപ്ലേറ്റ്(ജോ. സെക്രട്ടറി), ജോർജ് പി. മാത്യു (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : www.ecumenicalchurcheschicago.org റവ. ഷൈൻ മാത്യു: 847 212 5787 മറിയാമ്മ പിളള : 847 987 5184

LEAVE A REPLY

Please enter your comment!
Please enter your name here