ന്യൂജേഴ്സി: ഫൊക്കാന 2018-2020 ട്രഷറര്‍ സ്ഥാനത്തേക്ക് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) പ്രസിഡന്റ് സജിമോന്‍ ആന്റണി മത്സരിക്കുന്നു.

ജനുവരി 28ന് ലിവിംഗ്സ്റ്റണ്‍ ഐസ്നോവര്‍ പാര്‍ക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളില്‍ നടന്ന മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി ( മഞ്ച് ) ജനറല്‍ ബോഡി യോഗത്തില്‍ സജിമോന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പൂര്‍ണ്ണ പിന്തുണയും അംഗീകാരവും നല്‍കി. 2018 -2020 ഫൊക്കാന ഭരണസമിതിയുടെ ഔദ്യോഗിക ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സജിമോന്‍ ആന്റണിയ്ക്കു അംഗീകാരം ലഭിക്കുകയായിരുന്നു.

ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററും മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ ഷാജി വര്‍ഗീസ് ആണ് ജനറല്‍ ബോഡി യോഗത്തില്‍ സജിമോനെ എന്‍ഡോഴ്സ് ചെയ്തത്. ജനറല്‍ ബോഡി ഷാജി വര്‍ഗീസിന്റെ നിര്‍ദ്ദേശത്തെ കരഘോഷത്തോടെ പാസാക്കി അംഗീകരിക്കുകയായിരുന്നു.

ഫൊക്കാനയുടെ പുതിയ സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ സജീവമായി സജിമോന്‍ ആന്റണിയുടെ പേര് ട്രഷറര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നതായിരുന്നുവെങ്കിലും മാതൃസംഘടനയായ മഞ്ചിന്റെ ഔദ്യോഗികമായ അംഗീകാരത്തിനായി കാത്തുനിന്ന അദ്ദേഹം ഫൊക്കാനയുടെ തല മുതിര്‍ന്ന നേതാക്കളുടെ പ്രത്യേക താല്‍പ്പര്യത്തെക്കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥ്യ പ്രഖ്യാപനം നടത്തിയത്.

ന്യൂജേഴ്സിയിലെ സാംസ്‌ക്കാരിക-സാമൂഹ്യമേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച സജിമോന്‍ ആന്റണിയുടെ നേതൃപാടവമാണ് ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്തേക്കുള്ള വാതില്‍ സജിമോന്‍ ആന്റണിക്കായി തുടക്കപ്പെടാനിടയായത്. ഇപ്പോള്‍ ഫൊക്കാനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയിലും മാതൃസംഘടനയായ മഞ്ചിലും പ്രകടിപ്പിച്ച സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ടു നേതൃത്വത്തിന്റെ സല്‍പ്രീതി നേടാന്‍ കഴിഞ്ഞ സജിമോന്‍ ആന്റണിയെ സംഘടനയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേതൃനിരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുകയായിരുന്നു. സജിമോന്‍ ആന്റണിയെപോലെ എല്ലാവരയെയും വിശാലമായി ഉള്‍കൊള്ളാന്‍ കഴിയുന്ന യുവ രക്തത്തെയാണ് നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാന എന്ന ദേശീയ മലയാളി സംഘടനക്ക് ആവശ്യമുള്ളതെന്ന ദേശീയ നേതൃത്വത്തിന്റെ തിരിച്ചറിവും അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനു ഗുണകരമായി.

2005-ല്‍ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാര്‍ട്ടീസ് ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി എത്തിയ സജിമോന്‍ രണ്ടരവര്‍ഷത്തോളം ആ പദവി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്ട്രഷന്‍ മേഖലയിലും ജൈത്രയാത്ര തുടരുകയാണ് എം.എസ്.ബി. ബില്‍ഡേഴ്സ് എന്ന കണ്‍ട്രഷന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയഗാഥ രചിച്ചു വെന്നിക്കൊടി പാറിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ന്യൂജേഴ്സിയില്‍ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി(മഞ്ച്) എന്ന സംഘടനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ സ്ഥാപക അംഗമായി സംഘടനാ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച സജിമോന്‍ മഞ്ചിന്റെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്നു. മൂന്നു വര്‍ഷത്തെ ചുമതലക്കു ശേഷം 2016-ല്‍ സംഘടനയുടെ തലപ്പത്ത് എത്തിയ അദ്ദേഹം പ്രസിഡന്റ് എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് മഞ്ച് എന്ന കൊച്ചു സംഘടനയെ വളര്‍ത്തി വലുതാക്കി ഫൊക്കാനയുടെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റി. നിരവധി സാംസ്‌ക്കാരിക സംഘടനയുടെ വിളഭൂമിയായ ന്യൂജേഴ്സിയില്‍ മഞ്ചിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു. സജിമോന്‍ ആന്റണിയുടെ മാനേജ്മെന്റ് പാടവത്തിന്റെ ഫലമായി രണ്ടുവര്‍ഷം കൊണ്ട് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സംഘാടക മികവുകള്‍കൊണ്ടും മഞ്ച് എന്ന സംഘടന പ്രശസ്തിയുടെ ഉത്തംഗ ശൃംഖത്തിലെത്തിക്കാന്‍ കഴിഞ്ഞു. തന്റെ കരിയറിലുടനീളം കയ്യൊപ്പു ചാര്‍ത്തിയ വിജയം എന്ന ഒറ്റ മന്ത്രമായിരുന്നു വിവിധ മേഖലകളിലെ മികവുകളുടെ സമന്വയമെന്നു വിശേഷിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയായ സജിമോന്‍ ആന്റണിയുടെ വിജയരഹസ്യം. രണ്ടു വര്‍ഷം കൊണ്ട് അദ്ദേഹം നടത്തിയ സംഘാടക മികവിന്റെ അംഗീകാരമായിട്ടാണ് സജിമോന്‍ ആന്റണിയുടെ കൈകളില്‍ ഫൊക്കാനയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരന്റെ റോള്‍ ഭദ്രമായിരിക്കുമെന്ന് ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളെ പ്രേരിപ്പിക്കാന്‍ കാരണമായത്.

യുവത്വത്തിന്റെ പ്രസരിപ്പ് ഫൊക്കാനയുടെ തുടര്‍ വര്‍ഷങ്ങളില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസവും ട്രഷറര്‍ സ്ഥാനം സജിമോന്‍ ആന്റണിയെ യോഗ്യതയുടെ മുന്‍ നിരയില്‍ എത്തിക്കും. എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും സൗമ്യതയോടെയും നയതന്ത്രമികവോടെയും കൈകാര്യം ചെയ്യാന്‍ ഫൊക്കാന ദേശീയ എക്സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ കഴിഞ്ഞുവെന്നതും ട്രഷറര്‍ സ്ഥാനം അലങ്കരിക്കാനുള്ള അംഗീകാരമായി.

നോവാര്‍ട്ടീസ് ഫാര്‍മസ്യൂട്ടിക്കലിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഡര്‍ഷിപ്പിനുള്ള അംഗീകാരമാണ് ന്യൂജേഴ്സിയിലെ ഓഫീസില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഗ്ലോബല്‍ ലീഡര്‍മാരില്‍ സജിമോന്‍ ആന്റണിയെ കമ്പനി തെരഞ്ഞെടുത്തത്. ഇതില്‍ ഇന്ത്യയില്‍ നിന്നും രണ്ടു പേര് മാത്രമാണുണ്ടായിരുന്നത്.2003 ഇല്‍ നൊവാര്‍ട്ടീസ് ഇന്ത്യയുടെ ലിമിറ്റഡിന്റെ ഇന്ത്യയിലെ ഏറ്റവും നല്ല മാനേജര്‍ക്കുള്ള പുരസ്‌കമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ കരിയര്‍ നേട്ടം.ഇതേ തുടര്‍ന്ന് സിംഗപ്പൂരില്‍ കമ്പനി പ്രത്യേക പരിശീലനത്തിനയച്ച സജിമോന്‍ പിന്നീടും കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ബിസിനസ് രംഗത്ത് കാലുറപ്പിക്കാന്‍ തീരുമാനിച്ച അദ്ദേഹം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. നല്ലൊരു പ്രഭാഷകനും പ്രേസേന്റ്‌റേറ്ററുമായ സജിമോന്‍ ടോസ്സ്‌റ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ കോംപീറ്റന്റ് കമ്മ്യൂണിക്കേറ്റര്‍ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്.തുടക്കത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം അവിടെയും ഉന്നതിക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. നിരവധി വേദികളില്‍ ഫിനാന്‍സില്‍ പ്ലാന്നിംഗ്കള്‍ക്കു പ്രസന്റേഷന്‍ നടത്തിയിട്ടുള്ള സജിമോന്‍ റിയല്‍ എസ്റ്റേറ്റ് മേഘലയിലും മികവ് തുടര്‍ന്നു . ന്യൂ ജേഴ്സിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ വാങ്ങുതിനു സഹായിച്ച അദ്ദേഹം നിരവധി വര്ഷം ഏറ്റവും കൂടുതല്‍ വീടുകള്‍ വില്പ്പന നടത്തിയതിനുള്ള അവാര്‍ഡുകളും നേടി. ഇപ്പോള്‍ കൈവച്ച മേഖലകള്‍ എല്ലാം പൊന്നാക്കിയ അദ്ദേഹം ന്യൂജേഴ്സിയിലെ പാവങ്ങളുടെ നല്ല സമരിയാക്കാരന്‍ എന്നറിയപ്പെടുന്ന ഫാ.മാത്യു കുന്നത്തിന്റെ പേരില്‍ ആരംഭിച്ച ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷനിലൂടെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് കടന്നു വന്നു. 2010-ല്‍ ട്രസ്റ്റിന്റെ പ്രസിഡന്റായി സേനവനമനുഷ്ഠിച്ച കാലത്ത് ഫാ.മാത്യുവിന്റെ പൗരോഹിത്യ സുവര്‍കമ്പനിയുടെ പരിശീലന രംഗത്തും സജീവമായി. ജൂബിലിയോടനുബന്ധിച്ച് ഒരു വലിയ മഹാസംഗമം തന്നെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച സജിമോന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍, കേന്ദ്രമന്ത്രിമാരായ ഏ.കെ.ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കളുടെ ആശംസകള്‍ ഉള്‍പ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥമാണ് പുറത്തിറക്കിയത്.

പിന്നീട് മഞ്ചില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച പുറ്റിംഗല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വ്വമതപ്രാര്‍ത്ഥന നടത്തിയകോണ്‍സ്റ്റക്ഷന് മേഖലയിലും ചുവടുറപ്പിച്ച സജിമോന്‍ ഇതിനകം പള്ളികള്‍, കോണ്‍വെന്റുകള്‍ തുടങ്ങി കൊമേര്‍ഷ്യല്‍ നിര്‍മാണ രംഗത്തേക്കും കടന്നു കഴിഞ്ഞു.തായിരുന്നു ശ്രദ്ധേയം. അമേരിക്കയിലെ പല സംഘടനകളും മറന്ന്പോയ അനുസ്മരണപ്രാത്ഥന സര്‍വമത പ്രാത്ഥനയിലൂടെ ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു അവസ്മരണീയമാക്കി.അദ്ദേഹം പ്രസിഡന്റ് ആയിരുന്നപ്പോള്‍ മഞ്ചില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. കൂടാതെ അംഗങ്ങള്‍ക്കായി വിവിധ തലങ്ങളിലായി ഉന്നമന പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചു. സ്‌ട്രോക്ക്. മഞ്ച് ഓണം,ഹോളിഡേ പാര്‍ട്ടി, ബീച്ച് സ്പ്ലാഷ്,ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷണങ്ങളും ഇവക്കു പുറമെ ആരോഗ്യപരിപാലനത്തിനായി രണ്ടു ദിവസം നീണ്ടു നിന്ന സ്‌ട്രോക്ക് സെമിനാറും സംഘടിപ്പിച്ചു. വിവിധ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി നിരവധി കാരുണ്യങ്ങള്‍ നടത്തുവാനും സംഘടനാ അംഗങ്ങള്‍ക്കായി വിവിധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും സാധിച്ചു. ധനസമാഹരണത്തില്‍ നടത്തിയ സാമ്പത്തിക തന്ത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും സംഘടനയുടെ അടിസ്ഥാന മൂലധനത്തില്‍ മുതല്‍കൂട്ടേകി. ഭാര്യ:ഷീന സജിമോന്‍ (നേഴ്‌സ് എഡ്യൂക്കേറ്റര്‍, മോറിസ്ടൗണ്‍ മെഡിക്കല്‍ സെന്റര്).മക്കള്‍:ഇവാ,എവിന്‍ ,ഇത്തന്‍ :

സജിമോന്‍ ആന്റണിയുടെ വിജയത്തിനായി അദ്ദേഹത്തെ സ്നേഹിക്കുന്ന ഫൊക്കാനയിലെ എല്ലാ പ്രവര്‍ത്തകരും ജൂലൈയില്‍ പെന്‍സില്‍വാനിയായില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് വോട്ടുരേഖപ്പെടുത്തണമെന്ന് മഞ്ച് ജനറല്‍ ബോഡി ഐക്യകണ്ഠേന അഭ്യര്‍ത്ഥിച്ചു. 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here