വാലൻറ്റെൻ…..

നിഴലും നിലാവും ഈ നീല രാവും
നിറയെ പൂത്തൊരു നീർമാതളവും

നിശാഗന്ധി പൂക്കുന്ന തൊടിയും കാവും
നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും

ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന ഗന്ധമായ് നീ അരികെ

ഒരു പുൽക്കൊടിയുടെ തുമ്പിലായ് ഇറ്റുന്ന ഹിമകണമായ് നീ നിറയൂ എൻ നെഞ്ചി’ൽ

ഒരു കിളികൊഞ്ചലായ് ചാരത്തണഞ്ഞു മാറിലായ് ആ മുഖം ചേർത്തു നിൽക്കെ

ഒരു നൊടി സ്വയമെ മറന്നങ്ങ് നിന്നു പോയ് ലഹരിയായ് നീ നിറയുന്നെൻ ഹൃത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here