അമേരിക്ക ഫീച്ചേർഡ് ന്യൂസ്

സോമര്‍സെറ്റ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

മാര്‍ച്ച് 31 ന് വൈകിട്ട് 7:30 ന് ഉയിര്‍പ്പ് തിരുനാളിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക്ണ്ട തുടക്കംകുറിച്ചു. തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയിലും, തിരുകര്‍മ്മങ്ങളും ബഹു. ഇടവക വികാരി ഫാ. ലിഗോരി ജോണ്‍സന്‍ ഫിലിപ്‌സ് സഹകാര്‍മികത്വം വഹിച്ചു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ഫാ. പ്രീജോ പോള്‍ പാറക്കല്‍ ഉയിര്‍പ്പ് തിരുനാളിന്റെ സന്ദേശം നല്‍കി.

നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവില്‍ മാത്രം ഉറപ്പിക്കണമെന്നും, നമ്മുടെ ഉള്ളിലുള്ള പിശാചുക്കളെ പുറത്താക്കി സമാധാനത്തിന്‍റെ ക്രിസ്തുവിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്ന ദിവസമായിട്ട് ഉയിര്‍പ്പു തിരുനാളിനെ കാണണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.

ഒന്നും, രണ്ടും, മൂന്നും നൂറ്റാണ്ടുവരെ ആദിമ ക്രൈസ്തവ സഭ ഔദ്യോഗീകമായി യേശുവിന്റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പരസ്പ്പരം ഗ്രീക്ക് ഭാഷയില്‍ പറയുന്ന ഒരു വാക്കുണ്ടെന്നതും അതിന്റെ മലയാള വിവര്‍ത്തനമാണ് മലയാളത്തില്‍ ഈശോമിശിഹാ ഉയിര്‍ത്തുഴുന്നേറ്റു എന്ന് പറയുമ്പോള്‍ ജനം മറുപടിയായി “സത്യമായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറയുന്നത്” എന്നും പറഞ്ഞു. ഗ്രീക്ക് ഭാഷയില്‍ അതിനെ ” ക്രീസ്‌തോസ് അനീസ്‌തേ’എന്നും അപ്പോള്‍ ജനം മറുപടിയായി “അലീസ്‌തോസ് അനീസ്‌തേ” എന്നും പറയുമെന്നും ഇതു നമ്മുക്കും ഇന്നുമുതല്‍ പിന്തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. നമ്മുക്കായി ഒരു പുതിയ സംസ്കാരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്നും, നമ്മുടേതായിട്ടുള്ള നല്ല പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരികയും അതിനെ വളര്‍ത്തിക്കൊണ്ടുള്ള ഒരു സംസ്കാരം രൂപപ്പെടുത്തി മുന്നോട്ടു പോകണമെന്നും ഉയിര്‍പ്പു സന്ദേശത്തില്‍ ഇടവക ജനത്തോടു ആവശ്യപ്പെട്ടു.ആദിമ െ്രെകസ്തവ സഭ വീണ്ടെടുത്തിരുന്ന പാരമ്പര്യങ്ങളെ തിരിച്ചറിയണമെന്നുള്ളതും ഈ കാലഘട്ടത്തില്‍ നമ്മള്‍ ചെയ്യേണ്ടതാണ് എന്നും സന്ദേശത്തില്‍ പങ്കുവെച്ചു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ണ്ടച സമര്‍പ്പണം എന്നിവ നടന്നു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, സെബിന്‍ മാത്യു,മിനേഷ് ജോസഫ് എന്നിവര്‍ക്ക് വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് നന്ദി പറഞ്ഞു. പ്രത്യേകിച്ച് വിശുദ്ധ വാരാചരണ ചടങ്ങുകളില്‍ ദുഃഖവെള്ളിയാഴ്ചയിലെ ദൃശ്യാവിഷ്കാരം നടത്തപ്പെട്ട സ്‌റ്റേജ് , ഉയിര്‍പ്പു തിരുനാളില്‍ ദേവാലയത്തില്‍ ക്രമീകരിക്കപ്പെട്ട പ്രത്യക കല്ലറ ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച തോമസ് നിരപ്പേല്‍,ജെയിംസ് പുതുമന, തോമസ് മേലേടത്ത്, സജിമോന്‍ ജെയിംസ് എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു.

തുടര്‍ന്ന് അറുന്നൂറിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.

വെബ്:www.Stthomassyronj.org

Related posts

പാസ്‌പോര്‍ട്ട് ഇനി ആധികാരികരേഖയല്ല

admin

കേരളാ അസ്സോസിയേഷൻ ഓഫ് പാം ബീച്ച് ക്രിസ്ത്മസ്-ന്യൂഇയർ ആഘോഷിച്ചു.

Managing Editor

അമേരിക്കയിൽ രണ്ട്‌ പ്രക്ഷോഭകരെ വെള്ളക്കാരൻ വെടിവച്ചുകൊന്നു

Kerala Times

Leave a Comment