ഒഹായൊ: ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് സ്റ്റുഡന്റ് ഗവണ്‍മെന്റ് പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഷമിന മര്‍ച്ചന്റ് ഏപ്രില്‍ 3 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂണിവേഴ്‌സിറ്റിയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഷമിന മര്‍ച്ചന്റും, വൈസ് പ്രസിഡന്റ് ഷോണ്‍ സെംലറും 68.9 ശതമാനം  വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍  ഒരു വനിതാ സ്ഥാനാര്‍ത്ഥി ഇത്രയും വോട്ടുകള്‍ നേടുന്നത് ആദ്യമാണ്.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിനിയാണ് ഷമിന. ഫിനാന്‍സ് മൂന്നാം വര്‍ഷം വിദ്യാര്‍ഥിയാണ് ഷോണ്‍.സ്റ്റുഡന്റ്‌സ് സെര്‍വിങ് സ്റ്റുഡന്റ്‌സ്  എന്നതായിരുന്നു തിരഞ്ഞെടുപ്പില്‍ ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിദ്യാര്‍ത്ഥികളുടെ നയ രൂപീകരണത്തിന് മുഖ്യപങ്ക്  വഹിക്കാനാകുമെന്നാണ്  അധികാരമേറ്റെടുത്തശേഷം പ്രസിഡന്റ് ഷമിന പറഞ്ഞത്.

മുന്‍ പ്രസിഡന്റ് ആഡ്രു ജാക്‌സണ്‍ പുതിയ സ്റ്റുഡന്റ്‌സ് ഗവണ്‍മെന്റ് പ്രസിഡന്റിന് എല്ലാ വിജയാശംസകളും നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here