മ്മാരസംഭവം ഒരു സംഭവമാകുമെന്ന പ്രതീക്ഷയില്‍ തിയറ്ററുകളില്‍ കയറുന്നവര്‍ക്ക് എത്രത്തോളം ഇഷ്ടപ്പെടും ഈ സിനിമ എന്ന കാര്യത്തില്‍ സംശയമാണ്.

കമ്മാരനായി അഭിനയിച്ച മൂന്ന് റോളിലും ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ അത് കൊണ്ട് മാത്രം ഈ സിനിമയെ വിലയിരുത്താന്‍ കഴിയില്ല.

സാമാന്യ ബോധത്തോടെയല്ല ഈ സിനിമയില്‍ കഥ പറഞ്ഞിരിക്കുന്നത്. മൂന്ന് മണിക്കൂറില്‍ അധികം നീളുന്ന ദൈര്‍ഘ്യവും പ്രേക്ഷകരെ മടുപ്പിക്കുന്നതാണ്.

കമ്മാരസംഭവം എന്താണെന്ന് അറിയാന്‍ സിനിമ അവസാനിക്കുന്നതു വരെ കാത്തിരുന്ന പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് യഥാര്‍ത്ഥത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്. ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്ന് മൊത്തം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

രാമലീല എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന കമ്മാര സംഭവത്തില്‍ ഒരു നെഗറ്റീവ് റോളാണ് ദിലീപിന് നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയായ ദിലീപിനെ കുരുട്ടു ബുദ്ധിയുള്ള ആളാക്കി ചിത്രീകരിച്ചവരുടെ കയ്യില്‍ അദ്ദേഹത്തെ അടിക്കാനുള്ള ഒരു വടിയാണ് കമ്മാര സംഭവത്തിലെ ദിലീപിന്റെ കഥാപാത്രം.

ഇതേ രൂപത്തിലാണ് ദിലീപ് എന്ന് എതിരാളികള്‍ക്ക് പരിഹസിക്കാന്‍ . . ചൂണ്ടിക്കാണിക്കാന്‍ . . ഒന്നാന്തരം ഒരു ഉദാഹരണമാണ് ‘ കമ്മാരന്‍’

സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും നിലവിലെ കാലഘട്ടവും ചിത്രീകരിച്ച സിനിമയില്‍ പലയിടത്തും കല്ലുകടി അനുഭവപ്പെടുന്നുണ്ട്. എന്താണ് തിരക്കഥാകൃത്തും സംവിധായകനും ഉദ്യേശിച്ചതെന്ന് അവരോട് തന്നെ ചോദിച്ച് മനസ്സിലാക്കേണ്ടി വരും.

കൂടുതല്‍ വിശകലനം ഈ സിനിമയെ കുറിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രമാണ് സംവിധായകനോട് ചോദിക്കാനുള്ളത് ‘ യഥാര്‍ത്ഥത്തില്‍ എന്താണ് കമ്മാരസംഭവം ?

ഇതറിഞ്ഞാലല്ലേ വിലയിരുത്താന്‍ പറ്റൂ. സിനിമ കണ്ടിട്ട് ഒന്നും മനസ്സിലായില്ല, അതുകൊണ്ടാണ് ഇത്തരമൊരു റിവ്യൂ എഴുതാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here