വിഷു വെറും ഓർമ്മകളിലെ നല്ല കാലമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മൾ.പൂത്തു നിൽക്കുന്ന കണിക്കൊന്ന പോലും വിസ്മയം തീർത്ത വിഷുക്കാലം ഉണ്ടായിരുന്നു നമുക്ക്. രാത്രിയിൽ കണി വെക്കുന്നത് കാണാൻ കുട്ടികൾ വാശി പിടിച്ചിരുന്നു. എന്നാൽ വീട്ടിലെ മുത്തശ്ശിമാർ എല്ലാവരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയതിന് ശേഷമേ കണിയൊരുക്കിയിരുന്നുള്ളൂ. ഉറങ്ങാൻ വേണ്ടി ആയിരിക്കില്ല പിറ്റേന്നുള്ള കണി കണ്ടുണരാനായിരുന്നു എല്ലാവരും കിടന്നിരുന്നത്
കണി കണ്ടുഉണർന്നു കഴിഞ്ഞാൽ പിന്നെ എല്ലാ വീടുകളിലും പൂത്തിരികളുടെയും പടക്കങ്ങളുടെയും വലിയ ആരവം തന്നെ ആയിരിക്കും. തലേന്ന് പെയ്ത മഴയിൽ നനഞ്ഞ മണ്ണിലേക്ക് ഓലപ്പടക്കം കത്തിച്ചു വലിച്ചെറിയാൻ കുട്ടികൾ തമ്മിൽ മത്സരമായിരിക്കും. പടക്കത്തിന്റെ കാര്യത്തിൽ വീട്ടുകാർ പോലും ചെറിയ മത്സരത്തിന് ശ്രമിച്ചിരുന്നു. കുളിച്ചു കുറി തൊട്ട് വിഷു കൈനീട്ടം വാങ്ങാൻ മുതിർന്നവരുടെ വിളിക്കായി കാതോർക്കുന്നതും എല്ലാവരും ഒന്നിച്ചിരുന്നു ഇലയിട്ട് സദ്യ കഴിക്കുന്നതുമായ നിമിഷങ്ങൾ വെറും ഓർമ്മകളായി മാറിയിരിക്കുന്നു.
കാലം മാറി..
വിഷു കഥകളും മാറുന്നു …
പക്ഷെ പ്രവാസ മണ്ണിൽ ഓരോ നിമിഷങ്ങൾ കഴിയുമ്പോഴും
എല്ലാ ആഘോഷങ്ങളും ഒന്നിനൊന്നു മനോഹരങ്ങളാണ്..
അമേരിക്കൻ മലയാളികൾ വിഷു ആഘോഷം തുടങ്ങിക്കഴിഞ്ഞു .ഏപ്രിൽ മുഴുവൻ നടക്കുന്ന ആഘോഷങ്ങൾ …
വിഷു ആഘോഷങ്ങളിൽ പങ്കുചേരുന്ന എല്ലാ മലയാളികൾക്കും
കേരളാ ടൈംസ് ന്റെ എല്ലാ വായനക്കാർക്കും
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും

വിഷു ആശംസകൾ

പോൾ കറുകപ്പിള്ളിൽ
ബിജു കൊട്ടാരക്കര

കേരളാ ടൈംസ്

LEAVE A REPLY

Please enter your comment!
Please enter your name here