ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ഐ. പി. സി. ഹെബ്രോൻ ന്യൂയോർക്ക് സഭാ സഹശുശ്രൂഷകൻ പാസ്റ്റർ ജോയി തോമസ് (65) ഏപ്രിൽ 20 നു രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണ കാരണം.

2005-2011 വരെ സൗദി അറേബ്യയിൽ ജെദ്ദ പെന്തക്കോസ്തൽ ഫെലോ+ഷിപ്പിൽ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം പുനലൂർ കര്യാര ശാലേം കുടുംബാംഗമാണു. കേരളത്തിൽ ഐ. പി. സി. പുനലൂർ സെന്റർ കമുകുംചേരി, സഭാംഗവുമായിരുന്നു.

ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറിയും, ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെബ്രോൻ ഐപിസി, രക്ഷാമാർഗ്ഗം മിനിസിട്രീസ് എന്നീ സംഘടനകളുടെ സ്ഥാപകനുമായ പാസ്റ്റർ ബാബു തോമസിന്റെ മൂത്ത സഹോദരനും, ന്യൂയോർക്ക് പെന്തക്കോസ്ത് യുവജന സംഘടനയായ പി. വൈ. എഫ്. എ. യുടെ ട്രഷറർ ജോബി ജോയിയുടെ പിതാവുമാണു പരേതൻ. ഭാര്യ: ഏലിസബത്ത് ജോയി മക്കൾ: ജോബി ജോയി, ജിബി ജോയി, മരുമകൾ: ഡോണ ജോബി.

ഭൗതീക ശരീരം ഏപ്രിൽ 27 വൈകിട്ട് 5 മണിക്ക് പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapels 2175 Jericho Turnpike, Garden City Park, New York, United States, 11040) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. സംസ്കാരശുശ്രൂഷ ഏപ്രിൽ 28 ശനിയാഷ്ച രാവിലെ 8 മുതൽ 11 വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിലും, തുടർന്നു ശവസംസ്‌കാരം ലോങ്ങ് ഐലണ്ടിലുള്ള പൈൻലോൺ സെമിത്തേരിയിലും നടക്കും. എല്ലാദിവത്തെയും ശുശ്രുഷകൾ തത്സമയം “thoolika.tv” യിൽകൂടി ദർശിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here