പാട്ട് എഴുത്തുകാരി, ഗായിക, മെന്റെർ, ചിന്തകളുടെ ലീഡർ, ഇന്റീരിയർ ഡിസൈനെർ ഇത്രയും സ്വപ്ന ഏബ്രഹാമിനെക്കുറിച്ചുള്ള ഒറ്റവാക്കുകളിലെ പരിചയപ്പെടുത്തൽ ആണ്.” എന്നെക്കുറിച്ചുള്ള എന്റെ ‘സ്വം’ എന്ന തിരച്ചിലിൽ ഞാൻ മനസ്സിലാക്കിയ, എനിക്കുള്ള അതിസുന്ദരമായ ജീവിതം ഇനിയും  വരാനിരിക്കുന്നതേയുള്ളു എന്ന് സ്വപ്ന വിശ്വസിക്കുന്നു. എല്ലാ പ്രതിസന്ധികളിലും, താഴ്മയോടും, സരളതയോടും സത്യസന്ധവുമായി പെരുമാറാൻ ജീവിതം പഠിപ്പിച്ചു. അതിന്റെ എല്ലാം  പ്രതിഫലനങ്ങൾ എന്റെ എഴുത്തിലും, പാട്ടുകളിലും കടന്നുവരാറുണ്ട്” സ്വപ്ന തന്നെപ്പറ്റി പറയുന്നു! കൂടെ  സിമിമയിലും, സ്വപ്ന തന്നെ  കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

28 മാർച്ച് 2016 ൽ, എനിക്ക് ഒരു ഉൾവിളി പോലൊരു അനുഭവം ഉണ്ടായി, 24 വർഷത്തെ പാട്ടിന്റെ ജീവിതം അവസാനിപ്പിക്കാൻ! ലോകമെബാടും പാട്ടുപാടുകയും, 20 ഓളം ആൽബങ്ങളിൽ എഴുതി,പാടുകയും ചെയ്തു. പക്ഷെ അതിക്കെ എന്റെ മനസ്സിനെ സംതൃപ്തമാക്കിയിരുന്നില്ല. ആ മാനസികാവസ്ഥയിൽ ഞാൻ ‘ ബി സ്റ്റ്രോങ്ങ് ( ധൈര്യമായിരിക്കു) എന്നൊരു പാട്ടെഴുത് അതിന്റെ അടുത്തദിവസം  ഞാൻ ഉറങ്ങിയെഴുനേറ്റത് 1000 പാട്ടുകൾ  1000 ദിവസത്തിൽ’ എന്നൊരു ശക്തമായ ഉദ്ദേശത്തോടെയാണ്. അതിനൊപ്പെം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നത്, തന്റെ രാജാവിനോടുള്ള ദേഷ്യം തീർക്കാൻവേണ്ടി, 1001 അറേബ്യൻ കഥകൾ പറഞ്ഞ ഷേഹർസാ എന്ന സ്ത്രീയെക്കുറിച്ചാണ്. അന്നത്തെ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ‘ക്രോസ്സിംഗ് ഓവർ” എന്ന പാട്ട് എഴുതി, അതിനുശേഷം ‘ ബ്ലെസ്റ്റ് ആൻഡ് ബ്രോക്കൺ‘ എന്ന പാട്ടും എഴുതി. അങ്ങനെ എന്റെ മനസ്സിൽ വിരിഞ്ഞ ആയിരം പാട്ട് എന്ന ആശയം എനിക്ക് തീർച്ചയായും  ചെയ്തുതീർക്കാൻ സാധിക്കും എന്നൊരു  വിശ്വാസം എന്റെ ഉള്ളിൽ ശക്തമായി ഉറച്ചു.എന്റെ ആൽബങ്ങൾക്കുവേണ്ടി ചെറിയ സമയത്തിനുള്ളിൽ പാട്ടുകൾ എഴുതിത്തീർത്ത ഒരു പരിചയം എനിക്കുണ്ടായിരുന്നു.2012 ജൂലൈ മുതൽ എതാണ്ട് 2 വർഷം ഒരു റിഫ്ലക്ഷൻ’ ഒരു ദിവസം എന്ന കണക്കിൽ ഞാൻ എഴുതിയിരുന്നു!അതിനായി ഞാൻ  സ്വയം ഒരു സമയനിയന്ത്രണത്തിലും, സംയമനത്തിന്റെയും പരിധികൾ പാലിച്ചുകൊണ്ട് എഴുതിയതിനാൽ അതിന്റെ ഒരു സ്വഭാവവിശേഷം എന്തായിരിക്കണം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്. അങ്ങനെ ഈ 1000 പാട്ടുകൾ എന്ന ആശയത്തിന്റെ ഒരു പ്രത്യേകത, മനോഭാവം, സമയത്തിനു മുന്നോടിയായി ഒരു പാ‍ട്ടും തയ്യാറാക്കപ്പെടുന്നില്ല എന്നതാണ്.

​ദുബായ് രാജ്യം എനിക്ക് ഒരു വീടുപോലെയാണ്, 1968 മുതൽ എന്റെ മാതാപിതാക്കൾ ഇവിടെ പ്രവസികളായി താമസിക്കാൻ തുടങ്ങിയത്. ഈ രാജ്യത്തോട് ധാരാളം ഉത്തരവാദിത്വങ്ങൾ എനിക്ക് തിരിച്ചുകൊടുക്കാനുണ്ടെന്നുള്ളതിന്റെ ഒരു തിരിച്ചറിവിൽ നിന്നാണ് എന്റെ ഈ  1000 പാട്ടുകൾ 1000 ദിവസം കൊണ്ട് എന്നതും, ദുബായ് എക്സ്പോ  2020 നൊപ്പം പര്യവസാനിക്കുന്നതിന്റെ ഉദ്ദേശവും.എന്റെ സ്വന്തമായ പാട്ടുകളുടെ ഉദ്ദേശത്തോടൊപ്പം പാവപ്പെട്ട കുട്ടികൾക്ക് വിദ്ധ്യാഭ്യാസവും, വൃദ്ധജനങ്ങളെ പുനരധിവസിപ്പിക്കുക, എന്നീ സദുദ്ദേശങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ആർക്കും എന്നെ പിന്തുണക്കുകയും ചെയ്യാം. ഈ ചലഞ്ച് 8ആം തീയതി ഏപ്രിൽ 2017 തുടങ്ങി, 1 ആം തീയതി ജാനുവരി  2020 ൽ അവസാനിക്കുന്നിടം വരെ, എനിക്കു വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.” ഈ ചലഞ്ചിനൊടൊപ്പം ഞാൻ സവിശേഷമായ മറ്റൊരു കാരാണംകൂടിച്ചേർക്കുന്നു” 1000 പാട്ടുകൾ കുട്ടികൾക്ക് വേണ്ടിയും എഴുതുന്നു, അതായത് ഒരു ദിവസം 2 പാട്ട് . “ചിൽഡ്രൻസ് സോങ്ങ് എ ഡേ”എന്റെ വെബ്സൈറ്റിൽ ഇതിനായി പ്രത്യേകം ഒരു പേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. അതായത് ഈ ചലഞ്ച് സത്യത്തിൽ  1000 ദിവസംകൊണ്ട്  2000 പാട്ടുകൾ ആണ് തയ്യാറാകുന്നത്.

​ഒരു പരിചയം:-  സ്വപ്ന ഏബ്രഹാം, ആദ്യത്തെ പേര് സ്വപ്ന സൂസി ചെറിയാൻ, പള്ളിയിൽ ഇട്ട പേര് അന്ന. എന്റെ അപ്പൻ  കെ എ ചെറിയാൻ ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത ഒരുദ്ദ്യോഗസ്ഥനാണ് , അമ്മ സൂസി ചെറിയാനും പള്ളിയുടെ തണലിൽ ഭയഭക്തിയോടെ ജീവിച്ചു. പള്ളിയിലെ ക്വയറിൽ, ഈണത്തോടെ ഉയർന്ന് കേട്ടിരുന്നു അവരുടെ രണ്ടുപേരുടെയും ശബ്ദം. ഔദ്യോഗിക ജീവിതം ഇന്നത്തെ ചെന്നയിൽ തുടങ്ങിയ അവർ പിന്നീട് അബുദാബിയിലേക്ക്  ചേക്കേറി ,എന്റെ അനിയത്തി സെബീനയും ഞാനുമായി. എന്നാൽ എന്റെ വിദ്ധ്യാഭ്യാസം കുന്നൂറിലെ ഒരു  കോൺവെന്റ് സ്കൂളിലായിരുന്നു. വർഷത്തിൽ  2 പ്രാവശ്യം മാത്രം മാതാപിതാക്കളെ കണ്ടിരുന്ന എന്റെ മനസ്സിൽ ഈ ബോർഡിംഗ് വിദ്യാഭ്യാസത്തെക്കുറിച്ച് ആകെ ഒരു വിദ്വേഷം തന്നെ  വളർന്നുവന്നു.

 ദൈവത്തിലേക്കുള്ള വഴീ

ബോർഡിംഗ് സ്കൂളിലായിരിക്കുന്ന സമയത്ത് , എതാണ്ട് 7 ആം വയസ്സിൽ ദൈവത്തിന്റെ സാന്നിദ്ധ്യം എന്റെ ജീവിതത്തിൽ അനുഭവച്ചു തുടങ്ങിയിരുന്നു

സംഗീതം ഒരു ഔഷധം ആണെന്ന് കേട്ടിട്ടുണ്ട്, സ്വപ്നക്കോ?

ജീവിതത്തിൽ സന്തോഷിക്കാൻ  എനിക്ക് ധാരാളം കാരണങ്ങൾ ഉണ്ട്, എന്റെ കുട്ടികൾ, എന്റെ പേരക്കുട്ടികൾ , എങ്കിലും ജീവിതത്തെ ഞാൻ അത്ര ആവേശത്തോടെയല്ല നോക്കിക്കാണുന്നത്. എന്നാൽ സംഗീതം എന്നെ ജീവിതത്തിന്റെ ഒരോ ദിവസവും സന്തോഷത്തോടെ നോക്കിക്കാണാൻ പഠിപ്പികുന്നു, പ്രത്യേകിച്ചിപ്പോൾ ഒരോ ദിവസവും!

ആരോക്കെയാണ് പ്രചോദനങ്ങൾ?

മിത്രാൻ ദേവനേശനൊട് ഞാൻ പാട്ടിലൂടെയും, എന്റെ കാഴ്ചപ്പാടുകൾക്കും കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മുടെ ജീവിതത്തിന് ഒരു വഴി തെളിച്ചു തന്നിട്ടുണ്ട്, ദൈവം കാണിച്ചു തരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുക. അത് എന്റെ കുട്ടികൾ, ജീവിതം, എന്റെ ജീവിതദൌത്യങ്ങൾ എന്തുതന്നെയായാലും! പിന്നെ എന്റെ ജീവിതത്തിന്റെ പ്രധിസന്ധികളെ ഞാൻ സധൈര്യം അഭിമുഖീകരിക്കാറുണ്ട്.

ദുബായിലെ ജോലി

ഒരു മാനേജ്മെന്റ് കൺസൾറ്റന്റെ ആയി ജോലി നോക്കുന്നു, എതാണ്ട് 2013 മുതൽ.  പാട്ട് കൂടാതെ എനിക്ക് ഇന്റീരിയർ ഡിസൈൻനോട് ഒരു ആത്മാർഥമായ ആവേശം ഉണ്ട്.

 സ്വപ്നയുടെ ഇഷ്ടങ്ങൾ

ഏറ്റവും ഇഷ്ടപ്പെട്ട ആഹാരങ്ങൾ, ഇൻഡ്യൻ, ജാപ്പനീസ്, ഇറ്റാലിയൻ എന്നിവയാണ്.  ഇഷ്ടപ്പെട്ട സ്ഥലം ഊട്ടിയാണ്, എന്റെ വീടും അവിടെയാണ്. ഏറ്റവും ഇഷ്ടമുള്ള നിറം ഇലക്ട്രിക് നീലയാണ്. വേഷങ്ങളിൽ ഏറ്റവും ഇഷ്ടം സാരിയോടും, ഒരു  കാർഗോ പാന്റും  ടീഷർട്ടും ആണ്.

 സ്കൂളിൽ, കോളേജിൽ എങ്ങനെയുള്ള ആളായിരുന്നു സ്വപ്ന? എന്തൊക്കെ പഠിച്ചു?

ഞാനൊരു ഏകാകിയായ വ്യക്തിയായിരുന്നു എന്ന് പറയാം. ഞാൻ നല്ല കുറച്ച് കൂട്ടുകാരെ സംബാദിച്ചത് റ്റീഎപീഎംഐ ൽ പഠിക്കുംബോഴാണ്. ബികോം മിനു ശേഷം ഞാൻ പിജിഡീഎം പഠിച്ചു, ശേഷം കാൽക്കട്ട ഐഐഎം ൽ നിന്ന് ഒരു എക്സിക്യൂട്ടിവ് പ്രോഗ്രാം ചെയ്തു. ന്യൂയോർക്കിലെ  ആർട്ട് ആന്റ് ഡിസൈനിൽ നിന്ന് ഇന്റീരിയർ ഡിസൈനിൽ ഒരു കോഴ്സും പാസായിട്ടുണ്ട്.

സ്വപ്ന എന്ന വ്യക്തി

ഓരോ ദിവസം പുതിയ പാട്ടുകള്‍ രചിച്ച്, 1000 ദിവസം!( https://www.facebook.com/swapnaabraham1000songsin1000days/)  പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ തയാറായി കോട്ടയംകാരി സ്വപ്‌ന, അതും ഫേസ്ബുക്ക് ലൈവിലൂടെ പ്രസിദ്ധീകരിക്കുക. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, കെനിയ, ഇസ്രയേൽ, ഈജിപത്, ശ്രീലങ്ക, സിംഗപ്പുർ, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. പരബരാഗത സുവിശേഷ ഗാനങ്ങൾ മുതൽ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങൾ വരെ സ്വപ്നയ്ക്കു വഴങ്ങും. സ്വപ്ന വാരിക്കൂട്ടിയ നിരവധി പുരസ്കാരങ്ങളിൽ ചിലതാണ്, 2012ൽ മാസ്റ്റ്രോ അവാർഡ് (കർമവീര ചക്ര , ഗൊസ്പൽ പാട്ടുകൾക്കായി). 2010ൽ ഇന്ത്യ നീഡ് സ്റ്റാറിൽ വിമൻസ് ഡേ പതിപ്പിൽ സ്വപ്നയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. 1992/2012 കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നും അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ക്രിസ്ത്യൻ ആൽബങ്ങൾ രചിച്ച് പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യൻ മലയാളി വനിത എന്ന ബഹുമതിയും സ്വപ്നയുടെ പേരിലാണ്. 2005ൽ എഡ്രിയൻ, എമി എന്നിവരുടെ പേരിൽനിന്നും തുടങ്ങിവച്ച അഡ്മിറൽ മ്യൂസിക് എന്ന സംഗീത നിർമാണ സ്ഥാപനം സ്വപ്‌നയ്ക്കുണ്ട്. 2007/2009 കാലഘട്ടത്തിൽ ചെന്നൈയിൽ കഫ്സൊക് സിംഗിംഗ് ക്യൂബ് എന്ന പേരിൽ ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോ സ്വപ്ന തുടങ്ങിയിരുന്നു. 2009ൽ മിത്രൻ ദേവനേശൻ സംവിധാനം ചെയ്ത  സിനിമയിലും 2011ൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത  തമിഴ് ഫീച്ചർ സിനിമയിലും സ്വപ്ന വേഷമിട്ടിട്ടുണ്ട്. ലോക റിക്കാർഡ് എന്ന നിലയിൽ അതിന്റെ നിയമങ്ങൾക്ക് അനുസ്യൂതമായി ഓരോ പാട്ടിനെയും അതിന്റെ രചനയേയും റിക്കോർഡിങ്  തീയതികളെയും സസൂക്ഷ്മം വീക്ഷിച്ച്  വിലയിരുത്താൻ, സംഗീത ലോകത്തെ ഗിന്നസ് ബുക്കായ വേൾഡ് അക്കാദമി തയ്യാറായിക്കൊണ്ടിരിക്കുന്നു. സ്വപ്നയുടെ പാട്ടുകൾ  കേൾക്കാൻ  ഈ ലിങ്കിൽ ചെല്ലുക  “ https://soundcloud.com/swapn-a/you-were-wrong?utm_source=soundcloud&utm_campaign=share&utm_medium=facebook “  . അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, കെനിയ, ഇസ്രയേൽ, ഈജിപത്, ശ്രീലങ്ക, സിംഗപ്പുർ, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്റ്റേജ് ഷോകൾ നടത്തിയശേഷമാണ് സ്വപ്ന സ്വപ്നനേട്ടത്തിനൊരുങ്ങുന്നത്. 

പരബരാഗത സുവിശേഷ ഗാനങ്ങൾ മുതൽ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങൾ വരെ സ്വപ്നയ്ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎയും 2008 ൽ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽനിന്ന് മാർക്കറ്റിംഗിൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയ സ്വപ്ന നിരവധി പുരസ്കാരങ്ങൾക്കും കൂടി ഉടമയാണ്.1992-2012 കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നും അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ക്രിസ്ത്യൻ ആൽബങ്ങൾ രചിച്ച് പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യൻ മലയാളി വനിത എന്ന ബഹുമതിയും സ്വപ്നയുടെ പേരിലാണ്. 2005ൽ എഡ്രിയൻ, എമി എന്നിവരുടെ പേരിൽനിന്നും തുടങ്ങിവച്ച അഡ്മിറൽ മ്യൂസിക് എന്ന സംഗീത നിർമാണ സ്ഥാപനം സ്വപ്‌നയ്ക്കുണ്ട്.2009ൽ മിത്രൻ ദേവനേശൻ സംവിധാനം ചെയ്ത Donna എന്ന സിനിമയിലും 2011ൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത Nadunissi Naayagal എന്ന തമിഴ് ഫീച്ചർ സിനിമയിലും സ്വപ്ന വേഷമിട്ടിട്ടുണ്ട്. ദുബായ് എക്സ്പോ 2020 നോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്‍റെ കുതിപ്പിന് തയാറാകുകയാണ്.

ഒരടിക്കുറിപ്പ്:- യാദൃശ്ചികമായ എന്നാൽ അഗാധമായ എന്നെക്കുറിച്ചുതന്നെയുള്ള ചില ചിന്താശകലങ്ങൾ! ഞാൻ കടന്നുപോയ ജീവിത്തിലെ ചില എടുകളിൽ നടത്തിയ മൌനം നിറഞ്ഞ സമയങ്ങളെക്കുറിച്ച് ഞാൻ അതീവസന്തോഷവതിയും, അതിൽ അഭിമാനവും ഉണ്ട്.എന്നാൽ ആ അല്പഭാഷിതങ്ങളെ വിപരീതമായി നിർവ്വചിക്കപ്പെട്ടപ്പോൾ ഞാൻ എന്റെ മൌനം അവസാനിപ്പിച്ചു!  കാരണങ്ങൾ ഞാൻ തന്നെ വിശദീകരിച്ചു.ഒരു ഉറഞ്ഞ മഞ്ഞുകട്ട കത്തുന്നതുപോലെ എന്റെ മനസ്സുരുകി. ഞാൻ കൊണ്ടുനടക്കുന്ന മനസ്സിന്റെ മുറിവുകൾ ഒരിക്കലും കരിയില്ലായിരിക്കാം ,എന്റെ നഷ്ടങ്ങൾ നഷ്ടങ്ങളായിത്തന്നെ തുടരും. ആരും ആരെയും വിധിക്കാതെയും, ന്യായീകരിക്കാതെയും ജീവിക്കട്ടെ! ദൈവം എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നറിയില്ല എങ്കിലും, അന്നും ഇന്നും എന്നും ഞാൻ ദൈവത്തിന്റെ കൈകളിൽ സുരക്ഷിതയാണ്. എന്റെ മനസ്സിൽ ജീവിതത്തിന്റെ വലിയ കാഴ്ചപ്പാടിൽ ഞാൻ സന്തോഷവതിയാണ്, അതു മാത്രം മതി” സ്വപ്ന.

 

LEAVE A REPLY

Please enter your comment!
Please enter your name here