ജെറുസലേം: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.  ഇതു പന്ത്രണ്ടാം തവണയാണു നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്.

ഇസ്രയേലിലെ പ്രമുഖ മാധ്യമ ഉടമയായ ഷാവുല്‍ എലോവിച്ച് ഉള്‍പ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. നെതന്യാഹുവിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കാനായി എലോവിച്ച് തന്റെ ഉടമസ്ഥതയിലുള്ള ഹീബ്രു വാര്‍ത്താ വെബ്സൈറ്റ് ഉപയോഗിച്ചുവെന്നും പകരമായി ലക്ഷക്കണക്കിന് ഡോളര്‍ കൈപ്പറ്റിയെന്നുമാണ് കേസ്.

എന്നാല്‍, ഇതുവരെ പ്രധാനമന്ത്രിക്കെതിരെ  കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. നേരത്തെ ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ആഗസ്തില്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here