രണ്ട് മാസത്തിലേറെയായി മരണം താണ്ഡവമാടിയ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഇന്നലെ ഉച്ച വരെയുള്ള 24 മണിക്കൂറില്‍ മരിച്ചത് 84 പേര്‍. മാര്‍ച്ചിന് ശേഷം മരണം നൂറില്‍ താഴുന്നത് ഇതാദ്യം. ഏപ്രില്‍ 9-നു 799 പേര് ഒരു ദിവസം മരിച്ചതായിരുന്നു ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ.ലോക്ക് ഡൗണ്‍ നീക്കാന്‍ വേണ്ട ഏഴു മാനദണ്ഢങ്ങളും ഒത്തതോടെ മിഡ് ഹഡ്‌സണ്‍ റീജിയന്‍ ചൊവ്വാഴ്ച ആദ്യഘട്ടം തുറക്കും. മാനുഫാക്ച്ചറിംഗ്, കൃഷി, കണ്‍സ്ട്രക്ഷന്‍, കടയ്ക്കുള്ളില്‍ നിന്ന് പിക്ക്അപ്പ് തുടങ്ങിവയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക. സോഷ്യല്‍ ഡിസ്‌ററന്‍സിംഗ് പാലിക്കണം.

വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക്‌ലാന്‍ഡ്, ഓറഞ്ച്, അള്‍സ്റ്റര്‍, ഡച്ചസ്, സള്ളിവന്‍, പട്‌നം തുടങ്ങിയ കൗണ്ടികളാണ് മിഡ് ഹഡ്സണിലുള്ളത്. ലോംഗ് ഐലന്‍ഡ് ബുധനാഴ്ച തുറാക്കാന്‍ കഴിഞ്ഞേക്കുമെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കോമോ പറഞ്ഞു. ന്യു യോര്‍ക്ക് സിറ്റിയില്‍ രണ്ട് നിശ്ചിത മാനദണ്ഡങ്ങള്‍ കൂടി പാലിക്കപ്പെട്ടാലേ തുറക്കു.
സ്റ്റേറ്റില്‍ 10 പേര്‍ വരെ ഒത്തു കൂടാനും ഗവര്‍ണര്‍ അനുമതി നല്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.സ്റ്റേറ്റില്‍ ആകെ മരണം 23,279. ആകെ രോഗികള്‍: 358,154. ഇന്നലെ ആശുപത്രിയിലായത് 208 പേര്. സ്റ്റേറ്റില്‍ 760 ടെസ്റ്റിങ്ങ് കേന്ദ്രങ്ങളുണ്ടെന്നും കഴിയുന്നത്ര പേര് ടെസ്റ്റ് ചെയ്യണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു

ന്യു ജേഴ്സി
ന്യു ജേഴ്സിയില്‍ 96 പേര് കൂടി മരിച്ചതോടെ ആകെ മരണം 11,000 കടന്നു. പുതുതായി 443 പേര്‍ക്ക് രോഗബാധ കണ്ടു. ഇപ്പോള്‍ 2900-ല്‍ പരം പേര്‍ ആശുപത്രിയിലുണ്ട്. 611 പേര് വെന്റിലേറ്ററിലും
ന്യു ജേഴ്സിയില്‍ ഔട്ട്‌ഡോറില്‍ 25 പേര്‍ വരെ ഒത്തുകുടാം. ഇന്‍ഡോറില്‍ 10 പേര്‍ വരെയും. കണക്ടിക്കട്ടില്‍ 38 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3600 കഴിഞ്ഞു. 40,000 പേര്‍ക്ക് രോഗബാധയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here