ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20-നു ശനിയാഴ്ച നടക്കുന്ന സൂം സെമിനാറില്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ ബന്നി ബഹനാന്‍ സംവദിക്കുന്നു.

‘പ്രവാസി മലയാളികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാഷ്ട്രീയ കാഴ്ചപ്പാടുകളും’ എന്നതായിരിക്കും വിഷയം.

ജൂണ്‍ 20-നു ശനിയാഴ്ച ഈസ്റ്റേണ്‍ സമയം വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ ഐഒസി കേരള ചാപ്റ്റര്‍ നേതാക്കന്മാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചോദിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രതികരണങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ മറുപടി നല്‍കും.

ഈ സഞ്ചാരപഥത്തില്‍ ഒരു കൈത്തിരിയായി അണിചേരുവാന്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവസരമുണ്ടായിരിക്കും. വിപിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഐടി സെല്ലാണ് മോഡറേറ്റര്‍മാരായി യോഗം നിയന്ത്രിക്കുന്നത്.

സൂം മീറ്റിംഗ് ഐഡി 883 8276 6946

പാസ്‌വേര്‍ഡ്: 760026


LEAVE A REPLY

Please enter your comment!
Please enter your name here