pathriyarkis-bava-website.jpg.image.784.410

ന്യൂയോര്‍ക്ക്∙ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ പ്രവര്‍ത്തനം ആരംഭിച്ച പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസിന്റെ വെബ്സൈറ്റ് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ട ാമന്‍ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട ് പ്രകാശനം ചെയ്തു. പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്ററില്‍ നടത്തപ്പെട്ട യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിലെ പൊതുസമ്മേളനത്തില്‍ പ്രത്യേക ചടങ്ങില്‍ സഭയിലെ തിരുമേനിമാര്‍, കോര്‍എപ്പിസ്ക്കോപ്പമാര്‍, വൈദികശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സുകൊണ്ട ് അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ്(അങ്കമാലി മേഖല), പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര സഭാ കാര്യ സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മോര്‍ തീമോത്തിയോസ്, ക്നാനായ ആര്‍ച്ച് ഡയോസിസ് അധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ്, അഭിവന്ദ്യ കുറിയാക്കോസ് മോര്‍ സില്‍വാനോസ്, അഭിവന്ദ്യ കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, ഗ്വാട്ടിമാല ആര്‍ച്ച് ബിഷപ്പ് മാത്യൂസ് മോര്‍ എഡ്വാര്‍ഡോ എന്നീ മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസ് ഡയറക്ടര്‍ വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്ക്കോപ്പ ആമുഖ പ്രസംഗം നടത്തി.

ചുരുങ്ങിയ കാലംകൊണ്ട് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ച അദ്ദേഹം സമീപവര്‍ഷങ്ങളില്‍ മദ്ധ്യപൂര്‍വ്വദേശത്ത് ക്രിസ്ത്യാനികള്‍ക്കും ക്രൈസ്തവ സഭകള്‍ക്കും എതിരെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെയും പീഢനങ്ങളെയും അപലപിച്ചു. ഭീകരര്‍ സംഹാരതാണ്ഡവമാടുന്ന ഈ മേഖലകളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട ് നടത്തുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിവരിച്ചു. അമേരിക്ക, യൂറോപ്പ്, അര്‍മ്മീനിയ എന്നീ രാജ്യങ്ങളില്‍ വെച്ച് നടത്തപ്പെട്ട ഉന്നത ലോകനേതാക്കളുമായുള്ള സമ്മേളനങ്ങളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നടത്തിയ സമാധാനാഹ്വാനം ലോകശ്രദ്ധ പിടിച്ചുപറ്റി. ഒരു നൂറ്റാണ്ട ിനപ്പുറമായി ഭിന്നിച്ചുനില്‍ക്കുന്ന മലങ്കര സഭയില്‍ ശാശ്വതസമാധാനം ഉണ്ട ാകേണ്ട തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ട ിക്കാട്ടിക്കൊണ്ട ് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആരംഭം കുറിച്ചു. ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ സമാധാനത്തിലുള്ള നോബല്‍ സമ്മാനത്തിന് ബാവ തിരുമനസ്സുകൊണ്ട ് അര്‍ഹനാണെന്ന് തിങ്ങിനിറഞ്ഞ സദസ്സിന്റെ നിലക്കാരനു കരഘോഷങ്ങള്‍ക്കിടയില്‍ വന്ദ്യ ഏബ്രഹാം കോറെപ്പിസ്ക്കോപ്പ പ്രസ്താവിച്ചു.

ശ്രേഷ്ഠമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസിന് എല്ലാവിധമായ അനുഗ്രഹങ്ങളും നേര്‍ന്നുകൊണ്ട ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട ് വെബ്സൈറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ റവ.ഫാ.സാക്ക് വര്‍ഗീസ്, റവ.ഫാ.രഞ്ജന്‍ മാത്യു, കമാണ്ട ര്‍ ഡോ.റോയി പി. തോമസ് പൂതിയോട്ട്, ഡോ.ജേക്കബ് മാത്യു, ഡോ.ഷീല മാത്യു ഭദ്രാസന സെക്രട്ടറി വെരി.റവ.മാത്യൂസ് ഇടത്തറ കോറെപ്പിസ്ക്കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. അഭിവന്ദ്യ തിരുമേനിമാര്‍ ആശംസകളര്‍പ്പിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here