പാറ്റ്​ന: വ്യാഴാഴ്​ച യു.പിയിലും ബീഹാറിലുമുണ്ടായ കനത്ത ഇടിമിന്നലി​െല മരണസംഖ്യ ഉയരുന്നു. ഇരുസംസ്​ഥാനങ്ങളിലുമായി 116പേർ മരിച്ചതായാണ്​ വെള്ളിയാഴ്​ച പുറത്തുവന്ന കണക്കുകൾ പറയുന്നത്​.

ബീഹാർ സർക്കാർ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം ​സംസ്​ഥാനത്തെ മരണസംഖ്യ 92 ആയി. വിവിധ ജില്ലകളിലെ കണക്കുകൾ ഉദ്ധരിച്ച്​ പാറ്റ്​ന ഡിസാസ്​റ്റർ മാനേജ്​മ​​െൻറ്​ കമ്മിറ്റിയാണ്​ പുതിയ മരണസംഖ്യ പുറത്തുവിട്ടത്​.

വ്യാഴാഴ്​ച 85 ആയിരുന്നു മരണം കണക്കാക്കിയിരുന്നത്​. അയൽ സംസ്​ഥാനമായ യു.പിയിൽ 24 പേർ മരിച്ചതായാണ്​ സൂചന. 12 പേർക്ക്​ പരിക്കേറ്റിമുണ്ട്​. ഇരു സംസ്​ഥാനങ്ങളിലുമായി 116പേർ മരിച്ചതായാണ്​ നിലവിലെ വിവരം. ബീഹാറിലെ ഗോപാൽ ഗഞ്ച്​ ജില്ലയിലാണ്​ ഏറ്റവുംകൂടുതൽ മരണം സംഭവിച്ചത്​, 13പേർ.

മിന്നലിൽ വീടുകൾക്കും വൈദ്യുതോപകരണങ്ങൾക്കും വ്യാപകമായി നാശം സംഭവിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here