ന്യൂഡൽഹി: നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ സൈന്യത്തെ വിന്യസിച്ചോ, ബലപ്രയോഗത്തിലൂടെയോ ചൈന ശ്രമിക്കുകയാണെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിർത്തിയിൽ നിലനിന്നിരുന്ന സമാധാനത്തെ തകർക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും.

കിഴക്കൻ ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.അതിർത്തിയിൽ നിയന്ത്രണരേഖ മാനിക്കാതെ ചൈന നടത്തുന്ന നിർമാണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംഘർഷം അവസാനിക്കില്ലെന്നും, ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് തടയുന്നത് അവസാനിപ്പിക്കണമെന്നും ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്രി പറഞ്ഞു.ഗാല്‍വന്‍ താഴ്‌വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വന്‍ താഴ്‌വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച്‌ ഇന്ത്യക്ക് വ്യക്തതയുണ്ട്‌. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാല്‍വന്‍ താഴ്‌വര വരെ വളരെ കാലങ്ങളായി ഒരു തടസവുമില്ലാതെ പട്രോളിംഗ് നടത്തിവന്നിരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here