നാടൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്കായി വ്യത്യസ്ഥമായൊരു ഞണ്ട് കറി തയ്യാറാക്കിയാലോ?

ആവശ്യമുള്ള ചേരുവകൾ

ഞണ്ട് – ഒരു കിലോ
സവാള – രണ്ട്
തക്കാളി – ഒന്ന്
പച്ചമുളക് – ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4 സ്പൂൺ
മുളകുപൊടി – രണ്ട് സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
മല്ലിപ്പൊടി – ഒരു സ്പൂൺ
മസാലപ്പൊടി – അര സ്പൂൺ
തേങ്ങാപ്പാൽ – ഒരു കപ്പ്
കുരുമുളകുപൊടി – അര സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക്ക് സവാള,​ പച്ചമുളക് എന്നിവ ചേർത്ത്‌ വഴറ്റുക. അതിലേക്കു തക്കാളി അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം മാറുമ്പോൾ മുളകുപ്പൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മസാലപ്പൊടിയും ചേർക്കുക. വൃത്തിയാക്കിവെച്ചിരിക്കുന്ന ഞണ്ട് ഈ കൂട്ടിലേയ്ക്ക് ചേർക്കുക. ഇത് നന്നായി വഴറ്റിയ ശേഷം വെള്ളം ഒഴിച്ചു വേവിക്കുക, വെന്തുവരുമ്പോൾ തേങ്ങാപ്പാൽ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. വറ്റിച്ച ശേഷം ചൂടോടെ വിളമ്പാം. ചോറിനും കപ്പയ്ക്കും ഒപ്പം രുചികരമായ ഈ ഞണ്ടുകറി കഴിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here