ഒരു സ്റ്റാർട്ടറായും സ്നാക്കായും കഴിക്കാവുന്ന വ്യത്യസ്തവും രുചികരവുമായ മലബാറി ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകൾ

ബോൺലെസ് ചിക്കൻ നീളത്തിൽ അരിഞ്ഞത് – അര കിലോ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
ഗരം മസാല പൗഡർ – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തി
ന്സമോസ ഷീറ്റ് – രണ്ടെണ്ണം
മൈദ മാവ് – ഒന്നര ടേബിൾ സ്പൂൺ
മുട്ട – ഒന്ന്
ബാംബൂ സ്കീവർ – ആവശ്യത്തിന്
എണ്ണ – പാകത്തിന്

പാകം ചെയ്യേണ്ട വിധം
ആദ്യമായി നീളത്തിലരിഞ്ഞു വച്ചിരിക്കുന്ന ചിക്കൻപീസുകൾ ഓരോന്നായി ചപ്പാത്തിപലകയിൽ വെച്ച് സോഫ്റ്റായി പരത്തിയെടുക്കുക. അധികം പ്രഷർ കൊടുത്ത് പരത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, കാരണം ഇത് ചിക്കൻ പീസുകൾ മുറിഞ്ഞു പോകാൻ കാരണമാകും.

മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല പൗഡർ, കാശ്മീരി മുളകുപൊടി, ലെമൺ ജ്യൂസ് എന്നിവ പാകത്തിനുപ്പ് ചേർത്ത് ചിക്കൻ പീസുകളിൽ മാരിനേറ്റ് ചെയ്യുക. ശേഷം രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
സമോസാഷീറ്റ് നീളത്തിൽ കനംകുറച്ച് മുറിച്ചു വയ്ക്കുക.

രണ്ട് മണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കനിലേയ്ക്ക് മൈദ മാവ് ചേർക്കുക. ഇതിലേയ്ക്ക് ഒരു മുട്ട ബീറ്റ് ചെയ്ത് ചേർക്കുക. ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക.

ബാംബൂ സ്കീവർ അര മണിക്കൂർ വെള്ളത്തിലിട്ട് വെയ്ക്കുക. ശേഷം ഒരു സ്ക്വീവറിൽ രണ്ട് ചിക്കൻ പീസുകൾ വീതം കോർത്തെടുക്കുക.
കോർത്തെടുത്ത ചിക്കൻ പീസുകൾ നീളത്തിലരിഞ്ഞുവെച്ചിരുന്ന സമോസ ഷീറ്റിൽ നന്നായി കോട്ട് ചെയ്തെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ചിക്കൻ സ്ക്വീവർ ഓരോന്നായി വറുത്തെടുക്കുക. ലോ-ഹൈ ഫ്ളെയിമിൽ പാകം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. രുചികരമായ ചിക്കൻ പൊട്ടിത്തെറിച്ചത് റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here