മഴയൊക്കെ മാറി സൺ തന്‍റെ വിശ്വരൂപം കാണിച്ചു തുടങ്ങി. പുറത്തിറങ്ങണമെങ്കിൽ സൺ ഗ്ലാസില്ലാതെ പറ്റില്ലെന്ന് തോന്നുന്നുണ്ടോ. എന്നാൽ, ചുമ്മാ ഒരു സൺ ഗ്ലാസ്​ മേടിച്ച് മുഖത്ത് ഫിറ്റ് ചെയ്താൽ പോരാ. അത് മാച്ച് ആകുന്നുണ്ടോയെന്നും നോക്കണം. ഏതുതരം ഫ്രെയിമാണ് നമുക്ക് മാച്ചെന്നറിയാൻ ഇതാ ചില ടിപ്സ്​…

വ​ട്ട​മു​ഖ​ക്കാ​രേ നി​ങ്ങ​ൾ​ക്ക് പൂ​ച്ച​ക്ക​ണ്ണിന്‍റെ ഷേപ്പു​ള്ള (കാ​റ്റ്ഐ) ഗ്ലാ​സു​ക​ളാ​കും ചേ​രു​ക. റെ​ക്ടാ​ങ്കി​ൾ അ​ല്ലെ​ങ്കി​ൽ ആം​ഗു​ല​ർ ഷേ​പ്​ ഫ്രെ​യി​മു​ക​ൾ കൂ​ടു​ത​ൽ ഷാ​ർ​പ്പാ​യ ഫീ​ലി​ങ് മു​ഖ​ത്ത് വ​രു​ത്തും.

ഓ​വ​ൽ ഷേപ്പാ​ണോ മു​ഖം? ഗ്ലാ​സ് നോ​ക്കുേ​മ്പാ​ൾ അ​ൽ​പം ജ്യോ​മെ​ട്രി കൂ​ടി അ​പ്ലൈ ചെ​യ്തോ​ളൂ. വീ​തി​യു​ള്ള സ്ക്വ​യ​ർ അ​ല്ലെ​ങ്കി​ൽ റെ​ക്ടാ​ങ്കി​ൾ ​ഫ്രെ​യി​മു​ക​ൾ ന​ന്നാ​കും. വ​ലു​പ്പം കൂ​ടി​യ ഗ്ലാ​സു​ക​ൾ മു​ഖ​ത്ത് ന​ന്നാ​യി ബാ​ല​ൻ​സ്ഡാ​കും.

ഹൃ​ദ​യാ​കൃ​തി​യാ​ണ് മു​ഖ​ത്തി​നെ​ങ്കി​ൽ (അ​താ​യ​ത് വ​ലു​പ്പ​മു​ള്ള നെ​റ്റി, കൂ​ർ​ത്ത കീ​ഴ്ത്താ​ടി, എ​ടു​ത്തു​കാ​ണി​ക്കു​ന്ന ക​വി​ളെ​ല്ല്) വ​ട്ട​ത്തി​ലു​ള്ള അ​ല്ലെ​ങ്കി​ൽ ഓ​വ​ൽ ഷേപ്​ ഗ്ലാ​സു​ക​ളാ​ണ് കി​ടി​ല​ൻ. റിം​ലെ​സ് ഗ്ലാ​സു​ക​ൾ മു​ഖം സൗ​മ്യ​മാ​ക്കും.

ച​തു​ര മു​ഖ​മാ​ണെ​ങ്കി​ൽ നേ​രി​യ ഫ്രെ​യി​മു​ള്ള റൗ​ണ്ട് ഗ്ലാ​സു​ക​ളാ​ണ് മി​ക​ച്ച​ത്. ക​വിെ​ള​ല്ലി​നേ​ക്കാ​ൾ അ​ൽ​പം വീ​തി​യു​ള്ള​താ​ക​ണം ഗ്ലാ​സു​ക​ൾ.

മു​ഖ​ത്തി​ന് ഡ​യ​മ​ണ്ട് ഷേപ്പു​ള്ള​വ​ർ കു​റ​വാ​ണ്. ഇ​നി അ​ത്ത​ര​ക്കാ​ര​നാ​ണെ​ങ്കി​ൽ റൗ​ണ്ട്, ഓ​വ​ൽ ഷേപ്​ ഗ്ലാ​സു​ക​ളാ​ണ് സൂ​പ്പ​ർ. ഫ്രെ​യി​മിന്‍റെ മു​ക​ളി​ലെ ലൈ​ൻ ക​ട്ടി​കൂ​ടി​യ​താ​ക​ണം. ഒ​പ്പം കൂ​ർ​ത്ത ആം​ഗി​ളും വേ​ണം. ഇ​നി പൊ​തു​വെ ചെ​റി​യ മു​ഖ​മാ​ണെ​ങ്കി​ൽ മു​ഖ​ത്തെ വി​ഴു​ങ്ങാ​ത്ത റെ​ക്ടാ​ങ്കി​ൾ, ഓ​വ​ൽ അ​ല്ലെ​ങ്കി​ൽ കാ​റ്റ്ഐ ഗ്ലാ​സു​ക​ൾ മി​ക​വ് പ​ക​രും. ഇ​നി വ​ലി​യ മു​ഖ​ക്കാ​ര​നാ​ണോ, ഓ​വ​ർ സൈ​സ്ഡ് ഗ്ലാ​സു​ക​ൾ തി​ര​ഞ്ഞോ​ളൂ. ക​ട്ടി​യു​ള്ള ഫ്രെ​യി​മു​ക​ളും ചേ​രും.


സ്കി​ന്നി ഗ്ലാ​സ്
തീ​രെ ചെ​റി​യ, ക​ണ്ണു​പോ​ലും മ​റ​യു​മോ​യെ​ന്ന് തോ​ന്നി​ക്കു​ന്ന ഗ്ലാ​സു​ക​ൾ. 90ക​ളി​ലെ ഈ ​ഫാ​ഷ​ൻ ഗ്ലാ​സി​ന് ഇ​ന്നു​മു​ണ്ട് ആ​രാ​ധ​ക​ർ. ക​ണ്ണി​നെ കാ​ക്കി​ല്ലെ​ങ്കി​ലും കാ​ണാ​ൻ ന​ല്ല ശേ​ലാ​ണ്.

മി​റ​ർ ലെ​ൻ​സ്
ഏ​റെ സ്​​റ്റൈ​ലി​ഷ് ലു​ക്ക് പ​ക​രും ഇ​ത്. ക​ണ്ണാ​ടി​യി​ൽ എ​ന്ന പോ​ലെ ഗ്ലാ​സി​ൽ റി​ഫ്ല​ക്​​ഷ​ൻ വ​രും. നീ​ല നി​റ​മു​ള്ള ഗ്ലാ​സും ഗോ​ൾ​ഡ​ൻ ​ഫ്രെയി​മും പ​ക​രു​ന്ന ലു​ക്ക് കി​ടു​വാ​കും.

ക​ള​ർ ടി​ന്‍റഡ്
പ​ഴ​യ കാ​ല​ത്തെ ചാ​ര​ത്തി​ൽ​ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പോ​ലെ​യാ​ണ് ക​ള​ർ ടി​ൻ​റ​ഡ് ഗ്ലാ​സു​ക​ൾ. മ​ഴ​വി​ൽ വ​ർ​ണ​ങ്ങ​ളി​ൽ ഗ്ലാ​സു​ക​ൾ കി​ട്ടും. പ​ല നി​റ​ത്തി​ലെ ഗ്ലാ​സു​ക​ൾ വാ​ങ്ങി​യാ​ൽ ഇ​ട്ടി​രി​ക്കു​ന്ന ഉ​ടു​പ്പി​ന് അ​നു​സ​രി​ച്ച് മാ​റ്റി​മാ​റ്റി വെ​ക്കാ​ലോ. കീ​ശ കീ​റാ​തെ നോ​ക്ക​ണേ…

ഓ​വ​ർ സൈ​സ്ഡ് സ്ക്വ​യ​ർ
വേ​ന​ൽ നാ​ളു​ക​ളി​ൽ ഉ​ത്ത​മ​മാ​ണ് ഇ​വ. സ്ക്വ​യ​ർ അ​ല്ലെ​ങ്കി​ൽ റെ​ക്ടാ​ങ്കി​ൾ ലെ​ൻ​സ് ഫ്രെ​യി​മി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ഗ്ലാ​സ്. ഇ​ടി​വെ​ട്ട് ചു​വ​പ്പ് ക​ള​ർ ഫ്രെ​യിം കൂ​ടി​യാ​യാ​ൽ ഏ​ത് ആ​ൾ​ക്കൂ​ട്ട​ത്തി​ന് ഇ​ട​യി​ലും ശ്ര​ദ്ധ ​നേ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here