ദുബായ്: സന്ദർശക വിസാ കാലാവധി പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യു.എ.ഇ സർക്കാർ. ഈ മാസം 11നോടെ ഉത്തരവ് പ്രാബല്യത്തിൽ വരും. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കാണ് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ സർക്കാർ ഉത്തരവിറക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ജൂലായ് പത്തിന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂലായ് 11 മുതൽ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കാലാവധി ആഗസ്റ്റ് 11ന് തീരുമായിരുന്നു. ഇതാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. അല്ലാത്ത പക്ഷം കാലാവധി തീരുന്ന സാഹചര്യത്തിൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം പിഴ അട‌യ്‌ക്കേണ്ടി വരുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here