ശരീരഭാരം കുറയ്‌ക്കാൻ സഹായകമാണ് പാലിയോ ഡയറ്റ്. ധാന്യങ്ങളും പാലും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് പാലിയോ. ഇപ്പോൾ കണ്ടുവരുന്ന മിക്ക രോഗങ്ങളും നവീന ഭക്ഷണശൈലിയുടെ അനന്തര ഫലങ്ങളാണെന്ന് ഈ ഡയറ്റ് പറയുന്നു. പാലിയോലിത്തിക് യുഗത്തിലെ പൂർവികർ കഴിച്ച അതേ ഭക്ഷണങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് പാലിയോ ഡയറ്റ്. പച്ചക്കറികൾ ,പഴങ്ങൾ , മാംസം ,മത്സ്യം, മുട്ട, ഔഷധസസ്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, എണ്ണ,വിത്തുകൾ, ലീൻപ്രോട്ടീൻ , ഉരുളക്കിഴങ്ങ് , മധുരക്കിഴങ്ങ് എന്നിവ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണിത്.

ധാന്യങ്ങൾ,സംസ്‌കരിച്ച ഭക്ഷണങ്ങൾ, പാലുത്പന്നങ്ങൾ,പഞ്ചസാര, ശീതള പാനീയങ്ങൾ, തുടങ്ങിയവ ഒഴിവാക്കുക. കലോറി കുറച്ച് പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിലൂടെ ഭാരം കുറയുന്നതായി കാണാം. ആരോഗ്യകരമായ കൊഴുപ്പ് മാത്രം ഉപയോഗിക്കുന്നതിനാൽ ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവയെ പ്രതിരോധിക്കും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഈ ഡയറ്റ് സഹായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here