ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ റെക്കോർഡ് ഇടിവ്. 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതിൽ കൊവിഡ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തൽ.1996മുതൽ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.2019​ ​- 20 സാമ്പത്തിക വർഷത്തിൽ ഒന്നാം പാദത്തിൽ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 – 21 സാമ്പത്തിക വാർഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോൾ 26.90 ലക്ഷം കോടിയായി ചുരുങ്ങി.

സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകൾ അടയാളപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളർച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, ജിഡിപി വളർച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here