പണ്ട് എന്റെ മുടി ഇത്രയുണ്ടായിരുന്നു…. പക്ഷെ ഇപ്പോൾ അതെല്ലാം പോയി. അദ്യമായി നിന്റെ അച്ഛൻ കാണാൻ വന്നപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടമായത് എന്റെ മുടിയായിരുന്നു… എന്നൊക്കെ ജീവത്തിലൊരിക്കലങ്കിലും പറയാത്തവർ ചുരുക്കമായിരുക്കും. പ്രത്യേകിച്ച് സ്ത്രീകൾ. കാരണം സ്ത്രീകളുടെ സൗന്ദര്യ സങ്കൽപ്പത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് നല്ല കറുത്ത ഇടതൂർന്ന കാർക്കൂന്തൽ തന്നെയാണ്.നല്ല ആരോഗ്യമുള്ള മുടി എന്നത് ഒരു പരിധി വരെ ജനിതകമാണെങ്കിലും കൃത്യമായ പരിചരണവും സമീകൃത ആഹാരവും മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.ആരോഗ്യമുള്ള ശരീരം മാത്രം പോര,​ മനസും ഉണ്ടെങ്കിലേ ആരോഗ്യമുള്ള മുടിണ്ടാകുകയുള്ളൂ.ഒരു ഡസനിലേറെ അമിനോ ആസിഡുകളാൽ നിർമ്മിതമായ കെരാറ്റിൻ എന്ന പ്രോട്ടീനാണ് മുടിയുടെ മുഖ്യ ഘടകം.

ഈ അമിനോ ആസിഡുകളെ ബന്ധിപ്പിച്ചു നിറുത്തിയിരിക്കുന്നത് പോളിപെപ്റ്റൈഡ്, ഡെസെൾഫൈഡ് ബോണ്ടുകളും ഏറ്റവും ഉള്ളിലായി മെഡുല്ല, തൊട്ടുപുറത്തുള്ള കോർട്ടക്സ്, ഏറ്റവും പുറമെയായി ക്യൂട്ടിക്കിൾ എന്നിങ്ങനെയാണ് മുടിയുടെ രൂപം.മുടി തിരമാലകൾ പോലെ ഒഴുകുന്ന രൂപത്തിലാക്കുക (വേവിംഗ്)​. മുടി ചുരുട്ടുക (പെർമിംഗ്),​ ചുരുണ്ട മുടി വലിച്ചുനീട്ടുക (സ്ട്രെയ്റ്റനിംഗ്)​ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയവ ക്യൂട്ടിക്കിളിന്റെ നാശത്തിനും ഡൈസൾഫൈഡ് ബോണ്ടുകളുടെ തകർച്ചയ്ക്കും കാരണമാകുന്നു. ഇതുവഴി മുടിക്കുള്ളിൽ കടക്കുന്ന രാസവസ്തുക്കളും ഇൗർപ്പവും മുടിയുടെ നാശത്തിന് വഴിയൊരുക്കാം.

കുളിയാകാം, അധികം ഷാമ്പു വേണ്ട
ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാമ്പുവിന്റെ ഉപയോഗം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. വെള്ളത്തിൽ കലർത്തി മാത്രം ഷാമ്പു മുടിയിൽ തേയ്ക്കുക. എന്നാൽ ദിവസവും മുടിയിൽ ജെല്ല് പുരട്ടുന്നവരും ഹെയർസ്‌പ്രേ ഉപയോഗിക്കുന്നവരും ധാരാളം യാത്രചെയ്യുന്നവരുംഷാമ്പു ചെയ്യുന്നതാണ് മുടിയുടെ വളർച്ചയ്ക്ക് ഉത്തമം.

എന്നാൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് സൾഫേറ്റ് അടങ്ങാത്ത ഷാമ്പു ഉപയോഗിക്കുക. രണ്ട് ബേബി ഷാമ്പുപോലെ ഏതെങ്കിലും വീര്യം കുറഞ്ഞ തിരഞ്ഞടുക്കുക.അടിസ്ഥാനപരമായി ഷാമ്പു ഒരു പെട്രോളിയം ഉത്പന്നമാണ്. അതിന്റെ പതയാനും വൃത്തിയാക്കാനുള്ള കഴിവുകൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അറിയുക. താരനുള്ളവർ ദിവസവും ഷാമ്പു ഉപയോഗിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടുദിവസം മെഡിക്കേറ്റഡ് ഷാമ്പുവും അല്ലാത്ത ദിവസങ്ങളിൽ സിങ്ക് പൈറിത്തിയോൺ അടങ്ങിയ മെയ്ന്റനെൻസ് ഷാമ്പുവുമാണ് ഇത്തരക്കാർ ഉപയോഗിക്കേണ്ടത്. വെളിച്ചെണ്ണയും മറ്റെണ്ണകളും അധികം വേണ്ട. താരനില്ലാത്തവർക്ക് ആവാം.

സാധാരണ വെളിച്ചെണ്ണ മതി
എണ്ണകൾക്ക് അകാലനര, മുടികൊഴിച്ചിൽ എന്നിവ തടയാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒരു കണ്ടീഷണർ എന്നതുകൂടാതെ എണ്ണയിട്ട് മസാജ് ചെയ്താലുണ്ടാകാവുന്ന രക്തപ്രവാഹവും മുടിവളർച്ചയ്ക്ക് സഹായകമാണെന്ന് മാത്രം. മെഡിക്കേറ്റഡ് ഷാമ്പു ഉപയോഗിക്കുന്ന രണ്ടുദിവസങ്ങളിൽ മാത്രം കുളിക്കുന്നതിനുമുമ്പ് ചെറുചൂടോടുകൂടി സാധാരണ വെളിച്ചെണ്ണ തലയിൽ തേയ്ക്കുകയും അതിനുശേഷം ഷാമ്പു ചെയ്തു കഴുകിക്കളയുകയും വേണം. കുളിച്ചശേഷം മുടി ഒതുക്കിവയ്ക്കാൻ ബയോകായിൻ എ, അസറ്റൈൽ ടെട്രാപെപ്റ്റൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഹെയർഗ്രോത്ത് സീറം ഉപയോഗിക്കാവുന്നതാണ്.

ഷാമ്പുവിന്ശേഷം കണ്ടീഷണർ
ടു ഇൻ വൺ കണ്ടീഷണർ മിശ്രിതങ്ങൾ ജനപ്രിയമാണെങ്കിലും ശാസ്ത്രീയമല്ല. ക്ഷാരഗുണപ്രധാനമായ ഷാമ്പുവിനുശേഷം അമ്ള രസമുള്ള കണ്ടീഷണർ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. വരണ്ട മുടി, വിണ്ടുകീറിയ ശിരോചർമം എന്നീ അവസ്ഥകളിൽ കണ്ടീഷണർ മാത്രമായും ഉപയോഗിക്കാം. മുടി ഷാമ്പു ചെയ്തശേഷം കഴുകി, വെള്ളം ഒപ്പിയെടുക്കുക. തുടർന്ന് മുടിയിഴകളിൽ കണ്ടീഷണർ തേയ്ക്കുക. രണ്ട് മിനിട്ട് കഴിഞ്ഞ് കഴുകുക.

LEAVE A REPLY

Please enter your comment!
Please enter your name here