ഭക്ഷണം ദഹിക്കാനുള്ള പ്രയാസം പലരും നേരിടുന്നതാണ് . ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. നാരുകൾ ധാരാളമുള്ള പച്ചക്കറികളും പഴങ്ങളും ( ഉദാ: കാരറ്റ്,ആപ്പിൾ ) ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനപ്രക്രിയ സുഗമമാകും. ആഹാരം വേഗത്തിൽ ദഹിക്കുകയും ചെയ്യും.

വിത്തുകൾ, പരിപ്പുകൾ, ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ തുടങ്ങി ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയോ ജലാംശം ധാരാളമുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ കഴിയ്ക്കുകയോ ചെയ്യുക. മാനസിക സമ്മർദ്ദം ദഹനപ്രശ്‌നങ്ങളുടെ പിന്നിലെ പ്രധാന വില്ലനാണ്. സ്ട്രെസ് ഹോർമോൺ നേരിട്ട് ദഹനത്തെ ബാധിക്കും.അതിനാൽ ശാന്തവും ഉന്മേഷഭരിതവുമായ മാനസികാവസ്ഥ വളർത്തിയെടുക്കുക. ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കുക. ടി.വി കണ്ടുകൊണ്ടോ മറ്റ് പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടോ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണശേഷം നടക്കുന്നത് പോലെ ലഘുവ്യായാമം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here