ഇന്ന് നടന്ന ഫോമാ തിരെഞ്ഞെടുപ്പിൽ പ്രസിഡന്റായി സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് വിജയിച്ചു. 371 വോട്ട്. കാനഡയില്‍ നിന്നുള്ള അവിഭക്ത ഫൊക്കാന പ്രസിഡന്റ് കൂടിയായ ഡോ. തോമസ് കെ. തോമസിനു നൂറ്റി ഏഴുപത്തിയേഴു വോട്ട് ലഭിച്ചു

സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള ടി. ഉണ്ണികൃഷ്ണന്‍ വിജയിച്ചു. 313 വോട്ട്. 57.1 % ന്യു യോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലി കളത്തിലിനു 235 വോട്ട് 42.9 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

ട്രഷററായി സിയാറ്റിലില്‍ നിന്നുള്ള പോള്‍ റോഷനെ (268 വോട്ട്) പരാജയപ്പെടുത്തിന്യു യോര്‍ക്കില്‍ നിന്നുള്ള തോമസ് ടി. ഉമ്മന്‍ 280 വോട്ട് നേടി വിജയിച്ചു.

വൈസ് പ്രസിഡന്റായി ന്യു യോര്‍ക്കില്‍ നിന്നുള്ള പ്രദീപ് കുമാര്‍ വിജയിച്ചു. എതിര്‍ത്ത സിജില്‍ പാലക്കലോടി, രേഖ ഫിലിപ്പ് (ന്യു ജേഴ്സി) എന്നവര്‍ പരാജയപ്പെട്ടു,

ജോ സെക്രട്ടറിയായി ചിക്കാഗോയില്‍ നിന്നുള്ള ജോസ് മണക്കാട്ട് ഫ്ലോറിഡയില്‍ നിന്നുള്ള അശോക് പിള്ളയെ ഈ ഇലക്ഷനിലെഏറ്റവും വലിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി (433 വോട്ട്)

ജോ. ട്രഷററായി ഫ്ലോറിഡയില്‍ നിന്നുള്ള ബിജു തോണിക്കടവില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള തോമസ് ചാണ്ടിയെ വന്‍ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി (427-124)

അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വരഗീസ് (സലിം-ന്യു യോര്‍ക്ക്) വിജയിച്ചു. ജോര്‍ജ് തോമസ് (ന്യു യോര്‍ക്ക്), പോല്‍ സി. മത്തായി (ന്യു ജേഴ്സി) എന്നവരാണ് പരാജയപ്പെട്ടത്.

മെട്രോ റീജിയന്‍ ആര്‍.വി.പി ആയി ബിനോയ് തോമസ് വിജയിച്ചു

എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി ഷോബി ഐസക്ക് 28 വോട്ടിനു വിജയിച്ചു. എതിര്‍ത്ത മോളമ്മ വര്‍ഗീസിനു 27 വോട്ട് കിട്ടി. നാഷണല്‍ കമ്മിറ്റിയിലേക്ക്
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ) എന്നിവര്‍ വിജയിച്ചു.

സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ആയി വില്‍സന്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു) വിജയിച്ചു.

വെസ്റ്റേണ്‍ റീജിയനില്‍ നിന്ന്നാഷണല്‍ കമ്മിറ്റിയിലേക്ക് പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്, ജോസഫ് ഔസൊ എന്നിവര്‍ വിജയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here