ഇന്ന് നടന്ന ഫോമാ തിരെഞ്ഞെടുപ്പിൽ നൂറു ശതമാനം പേരും വോട്ട് ചെയ്ത് ഫോമാ ചരിത്രം കുറിച്ചു. 570 ഡലിഗേറ്റുകളാണ് അടുത്ത ഭാരവാഹികളെ തെരെഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ വോട്ട് ചെയ്തത്.

മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യുവിനു പുറമെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവര്‍സജീവമായി ഇലക്ഷന്‍ പ്രക്രിയ നിയന്ത്രിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇലക്ഷന്‍ സമാപിച്ചചതായി അവര്‍ അറിയിച്ചു.

ന്യു യോര്‍ക്ക് സമയം രാവിലെ എട്ടിന് ഇലക്ഷന്‍ തുടങ്ങി രണ്ട് മണിക്കൂറിനകം 70 ശതമാനം പേര് വോട്ട് ചെയ്തു. രണ്ട് മണിയായപ്പോഴേക്കും 85 ശതമാനം.വോട്ടെടുപ്പ് നാലു മണിക്ക് സമാപിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ ഉള്ളപ്പോള്‍ 96.5 ശതമാനം വോട്ട് ചെയ്തു. നാലു മണിക്ക് വോട്ടെടുപ്പ്സമാപിക്കാറായപ്പോള്‍അവശേഷിച്ച ഒരാളും വോട്ട് ചെയ്തു. അങ്ങനെ പൂര്‍ണ വിജയം!.

ആറു മണിക്ക് ഫലം സൂമില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍ മാത്യു ചെരുവിലിന്റെ മുന്‍പാകെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യും. കമ്പ്‌ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസും സന്നിഹിതനായിരിക്കും. ഇരു കമ്മിറ്റിയിലേയും മറ്റ് അംഗങ്ങളും പങ്കെടുക്കും. ജുഡീഷ്യല്‍ കമ്മിറ്റി: യോഹന്നാന്‍ ശങ്കരത്തില്‍, വൈസ് ചെയര്‍, സുനില്‍ വര്‍ഗീസ്, സെക്രട്ടറി, ഷാജി എഡ്വേര്‍ഡ്, തോമസ് മാത്യു (അനിയന്‍) അംഗങ്ങള്‍.

കമ്പ്‌ലയന്‍സ് കമ്മിറ്റി: തോമസ് കോശി (വൈസ് ചെയര്‍; ഡോ. ജഗതി നായര്‍ (സെക്രട്ടറി), ശശിധരന്‍ നായര്‍, സണ്ണി പൗലോസ് (അംഗങ്ങള്‍)

LEAVE A REPLY

Please enter your comment!
Please enter your name here