eapenഹൂസ്റ്റണ്‍: പുതുപ്പള്ളി പരിയാരം പോത്തുവയലില്‍ ഈപ്പന്‍ കുര്യന്‍(അച്ചന്‍കുഞ്ഞ്, 73 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങളായി കുടുംബസമ്മേതം ഹൂസ്റ്റണില്‍ താമസിച്ചു വരുകയായിരുന്നു.
വേക്ക് സര്‍വ്വീസ്(വ്യൂവിംഗ്) ഒക്ടോബര്‍ 30ന് വെള്ളിയാഴ്ച വൈകുന്നേരം 6-9 വരെ സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതും സംസ്‌ക്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 31ന് ശനിയാഴ്ച രാവിലെ 8മണിയ്ക്ക് ഇമ്മാനുവേല്‍ ദേവാലയത്തില്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.
പരേതന്റെ ഭാര്യ തങ്കമ്മ നീലംപാറ ആനക്കുഴിക്കല്‍ കുടുംബാംഗമാണ്.
മാതാവ്- ശോശാമ്മ ഈപ്പന്‍(ഹൂസ്റ്റന്‍).
മക്കള്‍: അജിത, അനിത(ഇരുവരും ഹൂസ്റ്റന്‍).
 മരുമകന്‍: ജോഷ്(ഹൂസ്റ്റന്‍).
സഹോദരങ്ങള്‍: ശോശാമ്മ വര്‍ഗീസ്(ഹൂസ്റ്റണ്‍), ഏലിയാമ്മ മാത്യു(ഹൂസ്റ്റണ്‍), മറിയാമ്മ ഈപ്പന്‍(പുതുപ്പള്ളി), സാറാമ്മ വര്‍ഗീസ്(പുതുപ്പള്ളി), മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ പരേതന്റെ ബന്ധുവാണ്. അഭിവന്ദ്യ തിരുമേനി സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക്് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബേബി വര്‍ഗീസ്: 281-565-5926, 281-998-9397.

LEAVE A REPLY

Please enter your comment!
Please enter your name here