23 C
Kerala
November 23, 2020
പാചകം

തേങ്ങാപ്പാലിൽ വെന്തുകുറുകിയ യെല്ലോ റൈസ്

സൂപ്പർ ടേസ്റ്റ് ആയിട്ടുള്ള ഈ യെല്ലോ റൈസ് കഴിക്കാൻ വേറെ കറി ഒന്നും വേണ്ട.

ചേരുവകൾ
ബസ്മതി റൈസ് – 2 കപ്പ്
തേങ്ങ ചിരകിയത് – 2 കപ്പ്
സവാള – 3 എണ്ണം
കുരുമുളക് – 10 എണ്ണം
ഗ്രാമ്പു – 4 എണ്ണം
ഏലക്കായ – 4 എണ്ണം
കറുവാപട്ട – 2 കഷണം
കശുവണ്ടി
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി 20 മിനിറ്റ് കുതിരാൻ വയ്ക്കുക.
2 സവാള നീളത്തിൽ അരിഞ്ഞു അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. വെളിച്ചെണ്ണയും നെയ്യും കൂടി മിക്സ് ചെയ്തതിൽ വറുത്തെടുക്കുക.
കശുവണ്ടിയും വറുത്തെടുക്കണം.
കുറച്ച് എണ്ണ മാറ്റിയിട്ട് അതിലേയ്ക്ക് മസാല ഇട്ടു കൊടുക്കണം.
1 സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
4 ഗ്ളാസ് തേങ്ങാപ്പാലിൽ കറിവേപ്പിലയും ഉപ്പും വഴറ്റി വച്ചിരിക്കുന്ന സവോളയും ചേർത്ത് തിളയ്ക്കുമ്പോൾ അരി ചേർത്ത് 1 ടീസ്പ്പൂൺ നാരങ്ങ നീരും ചേർത്ത് മീഡിയം ഫ്ലെയിമിൽ വേവിക്കുക.
തേങ്ങാപ്പാൽ വറ്റി ചോറിനൊപ്പം ആവുമ്പോൾ തീ നന്നായി കുറച്ച് വേവിച്ചെടുക്കണം.
പ്ലേറ്റിലേക്കു വിളമ്പി മുകളിൽ വറുത്ത സവാളയും കശുവണ്ടിയും വിതറി ഗാർണിഷ് ചെയ്യാം.

 

Related posts

രുചിയേറും ഡെസേർട്ടായി സ്റ്റീംഡ് കനോലെ തയ്യാറാക്കാം

Kerala Times

ദേ, മാസ്ക് പൊറോട്ട എത്തിപ്പോയി, കഴിക്കൂ ഒപ്പം ധരിക്കൂ…

Kerala Times

ദുരിത കാലത്ത് വിശപ്പകറ്റാനും സാന്ത്വനമേകാനും ‘ഫീഡ് ഇന്ത്യ ക്യാമ്പെയിനു’മായി ഷെഫ് വികാസ് ഖന്ന

Kerala Times

Leave a Comment