പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കുട്ടികളെ റെയിൽവേ സംരക്ഷണ സേന കണ്ടെത്തി ശിശുക്ഷേമ സമിതിക്ക് കൈമാറി. കരിങ്കരപ്പുള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റിന്റെ പേരിൽ ബീഹാറിൽ നിന്ന് കേരള എക്സ‌്പ്രസിൽ 16 കുട്ടികളെയാണ് കടത്തിയത്.ആറുമുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. പത്തുപേർ ട്രസ്റ്റിന് കീഴിൽ പഠിക്കുന്നവരാണ്. ഇതിൽ ആറ് കുട്ടികളെ കൊണ്ടുവന്നതിനുള്ള രേഖകളൊന്നുമില്ലെന്ന് കണ്ടെത്തി. വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി കുട്ടികളുമായി നടത്തിയ സിറ്റിംഗിന് ശേഷം പത്ത് ദിവസത്തിനകം രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കുട്ടികളെ വടക്കന്തറ ചൈൽഡ് ഹോമിലേക്ക് മാറ്റി.

എ.എസ്.ഐ കെ.സജു, ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റ്യൻ, കോൺസ്റ്റബിൾമാരായ അശ്വിൻ, എൻ.അശോക്, അബ്ദുൾ സത്താർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here