പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ജീവിതശെലി ക്രമീകരിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണശൈലി എന്നിവയാണ് പ്രമേഹനിയന്ത്രണത്തിനുള്ള ഉപാധികൾ. വീട്ടിൽത്തന്നെ എളുപ്പത്തിൽ കഴിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ചില ഭക്ഷ്യവസ്‌തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ക്രോണിക് ഡയബറ്റിസിന് കടല കഴിക്കുന്നത് ഫലപ്രദമാണ്.തിളപ്പിച്ചാറിയ ഉലുവവെള്ളം വെറുംവയറ്റിലും പകൽ സമയങ്ങളിലും കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കും.

നെല്ലിക്ക മികച്ചൊരു ഉപാധിയാണ്. ഞാവൽപ്പഴം, കറുവപ്പട്ട ഇല, പച്ചചക്ക എന്നിവ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. സോഡ പോലുള്ള പാനീയങ്ങൾ, അരി, തൈര്, ഉണങ്ങിയ പഴങ്ങൾ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങി പഞ്ചസാര അധികമുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here