ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ   (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കൺവെൻഷൻ ഈ വർഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു.ഒക്ടോബർ മാസം 16 17 18 (വെള്ളി ശനി ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് നടന്ന വെർച്വൽ കൺവെൻഷനിൽ അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ  മോസ്റ്റ് റവ: ഡോ. സി വി മാത്യു , (റിട്ടയേർഡ് ബിഷപ്പ്, സെൻറ് തോമസ് ഇവഞ്ചേലിക്കൽ ചർച്ച് ഓഫ് ഇന്ത്യ) റവ: ഡോ. പി പി തോമസ് (വികാരി ട്രിനിറ്റി മാർത്തോമ്മാ ചർച്ച് തിരുവനന്തപുരം) റവ: ഫാ ഡോ. ഓ തോമസ് (റിട്ട. പ്രിൻസിപ്പാൾ ഓർത്തഡോക്സ് സെമിനാരി) എന്നിവർ ഓരോ ദിവസത്തെയും തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ഗായകസംഘം   ഓരോ ദിവസത്തെയും ഗാനശുശ്രൂഷയ്ക്ക് നേത്ര്യത്വം നൽകി.

എക്യുമെനിക്കൽ കൺവെൻഷൻ 2020 ന്റെ വിജയത്തിനായി ഐ.സി.ഇ.സി.എച്ച് പ്രസിഡൻറ് റവ:ഫാദർ ഐസക് ബി പ്രകാശിനൊപ്പം വൈസ് പ്രസിഡൻറ് റവ: ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു ട്രഷറർ രാജൻ അങ്ങാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഓ റോബിൻ ഫിലിപ്പ്, നൈനാൻ വീട്ടിനാലിൽ,ജോൺസൻ ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഈ വർഷത്തെ കൺവെൻഷൻ വെർച്വലായി  നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് സെന്റെ മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി റവ: ഫാ. ജോൺസൺ പുഞ്ചക്കോണത്തിലിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here