തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഓഫീസ് സമയമായതിനാല്‍ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഫാന്‍ കത്തിയെങ്കിലും ഇത്തവണ ഫയലുകളോ മറ്റ് വസ്തുക്കളോ കത്തിയിട്ടില്ല. ഫാനുകള്‍ക്ക് തീപിടിക്കുന്നത് തികച്ചും സാധാരണ സംഭവമാണെന്നാണ് പൊതുഭരണ വകുപ്പ് നല്‍കിയ വിശദീകരണം. നേരത്തെ സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടാകുകയും ഫയലുകള്‍ കത്തി നശിക്കുകയും ചെയ്തത് സംബന്ധിച്ച് ആരോപണങ്ങളും വിമര്‍ശനങ്ങളും അവസാനിക്കുന്നതിനു മുന്‍പേയാണ് ഇപ്പോള്‍ വീണ്ടും ഫാന്‍ കത്തിയിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമാണ് നടന്നതെന്ന് രീതിയില്‍ വന്‍ വിമര്‍ശനമാണ് ഇതുസംബന്ധിച്ച് ഉയര്‍ന്നത്. അതേസമയം സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണ് അങ്ങനെ തീപിടിച്ചതാവാനാണ് സാധ്യതയെന്നായിരുന്നു നല്‍കിയ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here