മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടത്തിനു പിന്നാലെ രണ്ടു ദിവസത്തെ അവധിക്കു ശേഷം സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 314 പോയിന്റ് ഉയര്‍ന്ന് 43,952.17-ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 44,000 കടന്നിരുന്നു. നിഫ്റ്റി 12,874 പോയിന്റിലാണു വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് നേട്ടം കൊയ്തത്. മെറ്റല്‍ വിഭാഗത്തില്‍ ആറ് ശതമാനം ഉയര്‍ച്ചയോടെ ടാറ്റാ സ്റ്റീല്‍ നേട്ടമെടുത്തു.

കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തി. അടുത്ത വര്‍ഷം ഡിസംബറില്‍ സെന്‍സെക്‌സ് 50,000 മറികടക്കുമെന്നാണു വിലയിരുത്തല്‍. കോവിഡ് ഭീതി മാറുന്നതോടെ വളര്‍ച്ച സ്ഥിരമാകും. അതേസമയം മഹാമാരി 2021 വരെ തുടര്‍ന്നാല്‍ സെന്‍സെക്‌സ് 37,000ല്‍ തടസപ്പെടാന്‍ ഇടയുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here