അടുത്തവർഷം ജനുവരി മാസത്തിൽ  പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി) . രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ ‘താനി ദുസിറ്റ് ‘ ഹോട്ടലിലാണ് കൂട്ടായ്മ നടക്കുക . സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ്     പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുതുവർഷമാസം അവിസ്മരണീയമാക്കുന്നതിനൊപ്പം പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും മികച്ച അനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും ഈ കൂട്ടായ്മയെന്ന പ്രതീക്ഷയും  ഐ ബി സി  പങ്കുവെച്ചു. എഫിസ്സവുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
 
ഭാരതത്തിലെ സിനിമാ വിനോദ  മേഖലകളെ സംയോജിപ്പിയ്ക്കുകയും സാങ്കേതിക, അടിസ്ഥാനസൗകര്യ മേഖലകളിലെ നിക്ഷേപത്തിലൂടെ അതിനെ  ആഗോളതലത്തിൽ ‘ഹോളിവുഡി’ നു സമാനമായി  ബ്രാൻഡ് ചെയ്തെടുക്കുകയും  ചെയ്യുക എന്ന ലക്ഷ്യത്തോടെ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
ആയിരം കോടി രൂപയുടെ പ്രൊജക്റ്റ്‌  മൂല്യമുള്ള  ‘പ്രൊജക്റ്റ്‌ ഇൻഡിവുഡാണ്, ബില്ല്യണയേഴ്സ് ക്ലബ്ബ് എന്ന കൂട്ടായ്മയുടെ പിന്നിലുള്ളത്.
 
 
സിനിമാ  സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വ്യവസായികളെ മുഴുവൻ ഒന്നിപ്പിക്കുന്നതിനായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോടനുബന്ധിച്ച്  രണ്ടായിരത്തിപ്പതിനാറിലാണ് ഇൻ‌ഡിവുഡ് ബില്യണയേഴ്സ്  ക്ലബ്ബിന് തുടക്കമിട്ടത്.
 
2018ൽ കേരളം,  ദുബായ്, ബെംഗളൂരു എന്നിവിടങ്ങളിലും  , 2019 ൽ ഹൈദരാബാദിലും , 2020 ൽ ചെന്നൈയിലും   പ്രശസ്ത വ്യക്തികളുടെയും വ്യവസായ പ്രമുഖരുടെയും ആശീർവാദത്തോടെ   ഐ ബി സിയുടെ  ചാപ്റ്ററുകൾ പിന്നീട് രൂപവത്കരിക്കപ്പെടുകയുണ്ടായി. മികച്ച പ്രവർത്തനത്തിലൂടെയാണ്   ഓരോ വർഷവും  കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതെന്ന് സംഘാടകർ അറിയിച്ചു. 
 
ജനുവരി മാസത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള കൂട്ടായ്മ ,വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം   മികച്ച തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് പറഞ്ഞു, ” എല്ലാവർക്കും വളരെ പ്രയാസകരമായിരുന്ന ഒരു കാലഘട്ടമായിരുന്നു 2020. കോവിഡ് എന്ന മഹാമാരി   മനുഷ്യ ജീവിതത്തെയും പഠനത്തെയും ക്ഷേമത്തെയും  സമ്പദ് വ്യവസ്ഥയേയും വിവിധ വ്യവസായങ്ങളെയും  ഉൽപ്പാദനക്ഷമതയേയും  സാരമായി ബാധിച്ചു.  എന്നാൽ ഇപ്പോൾ, നമ്മുടെ കമ്പോളവും   കമ്പനികളും തിരിച്ചുവരവിന്റെ  പാതയിലായതിനാൽ   , നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ വീണ്ടും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെങ്കിൽ നമുക്ക് പെട്ടന്ന്  സാധിക്കും.
നമ്മുടെ   ‘എൻ‌ആർ‌ഐ സമൂഹത്തെ ‘ ഒന്നിപ്പിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി.  നമ്മൾ  ഇപ്പോഴും സുരക്ഷിതരല്ലെന്ന് മനസിലാക്കിക്കൊണ്ട്, ദുബായ് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിർബന്ധിത കോവിഡ്  പ്രോട്ടോക്കോളുകളും സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ്  ഈ  ഐ‌ബി‌സി വാർഷിക മീറ്റ് സംഘടിപ്പിക്കുന്നത്  ” അദ്ദേഹം പറഞ്ഞു.
 
സമ്പദ് വ്യവസ്ഥയുടെ  പുനർനിർമ്മാണ പ്രക്രിയയിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകാൻ സാധിക്കുന്ന ഇന്ത്യയിലെ അതിസമ്പന്നരായ വ്യക്തികളുടെ  കൂട്ടായ്മയാണ്  ‘ ഇൻ‌ഡിവുഡ് ബില്യണയേഴ്സ് ക്ലബ് ‘.  ഇന്ത്യൻ രൂപ ശക്തിപ്പെടുത്തുകയും  ഒരു ഡോളറിന് തുല്യമാക്കുകയും ചെയ്യുക എന്ന കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here