ന്യൂഡൽഹി: ക്രിക്കറ്റിൻെറ ഏതെങ്കിലുമൊരു ഫോർമാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റൻ സ്ഥാനം രോഹിതിന്​ നൽകണമെന്ന്​ പാക്​ മുൻ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തർ. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്പരയിലെ കുറച്ച്​ മൽസരങ്ങളിൽ ക്യാപ്​റ്റനാകാൻ രോഹിത്​ ശർമ്മക്ക്​ ലഭിച്ച അവസരം ഏറ്റവും മികച്ചതാണ്​. ഇന്ത്യക്ക്​ വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്​ത ക്യാപ്​റ്റൻമാർ വേണമെന്നും അക്​തർ പറഞ്ഞു.

വിരാട്​ കോഹ്​ലി വളരെ ശ്രദ്ധയോടെയാണ്​ ടീമിനെ നയിക്കുന്നത്​. ചിലപ്പോൾ അദ്ദേഹത്തിന്​ ഇപ്പോൾ ക്ഷീണം അനുഭവപ്പെടാം. 2010 മുതൽ അദ്ദേഹം നിർത്താതെ കളിക്കുകയാണ്​. 70 സെഞ്ച്വറികളും മലപോലെയുള്ള റൺസും അദ്ദേഹം നേടി. ഇപ്പോൾ ക്ഷീണം തോന്നുന്നുവെങ്കിൽ ക്രിക്കറ്റിൻെറ ഏതെങ്കിലുമൊരു ഫോർമാറ്റിൽ അദ്ദേഹം ക്യാപ്​റ്റൻ സ്ഥാനം രോഹിതിന്​ കൈമാറണം. ട്വൻറി 20യിൽ രോഹിതിന്​ ക്യാപ്​റ്റൻ സ്ഥാനം നൽകുകയാവും ഉചിതമെന്നും അക്​തർ കൂട്ടിച്ചേർത്തു.

ക്യാപ്​റ്റനെന്ന നിലയിൽ കഴിവ്​ തെളിയിക്കാൻ രോഹിതിന്​ ലഭിച്ചിരിക്കുന്ന അവസരമാണ്​ ആസ്​ട്രേലിയൻ പരമ്പര. വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും ആസ്​ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്നത്​. ലോകം മുഴുവൻ ക്യാപ്​റ്റനെന്ന നിലയിലും ബാറ്റ്​സ്​മാനെന്ന നിലയിലും രോഹിതിനെ ഉറ്റുനോക്കുകയാണ്​. ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്താനായാൽ അത്​ ക്യാപ്​റ്റൻസി സംബന്ധിച്ച പുതിയ വാദങ്ങൾക്ക്​​ തുടക്കമിടുമെന്നും അക്​തർ പറഞ്ഞു.

ആസ്​ട്രേലിയയിൽ നടക്കുന്ന ടെസ്​റ്റ്​ പരമ്പരയിൽ ആദ്യ ടെസ്​റ്റിൽ മാത്രമാവും കോഹ്​ലി ഇന്ത്യയെ നയിക്കുക. ശേഷിക്കുന്ന മൽസരങ്ങളിൽ രോഹിതായിരിക്കും ടീമിൻെറ നായകൻ. പിന്നീട്​ ട്വൻറി 20, ഏകദിന മൽസരങ്ങൾ തുടങ്ങു​േമ്പാഴായിരിക്കും കോഹ്​ലി ആസ്​ട്രേലിയയിൽ തിരിച്ചെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here