വാഷിംഗ്ടൺ : ഇന്ത്യൻ അമേരിക്ക ജർണലിസ്റ്റും ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറുമായ ചിത്രാ വാധ്വനിയെ വാഷിംഗ്ടൺ പോസ്റ്റ് ലൈവ് എഡിറ്റോറിയൽ ഡയറക്ടറായി നിയമിച്ചതായി നവം 16 ന് വാഷിംഗ്ടൺ പോസ്റ്റ് അറിയിച്ചു. അമേരിക്കയിലെ വംശീയത, പോലീസ് അതിക്രമം എന്നീ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും അവ ജനജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുന്നതിനും പുറമെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കാതറിനെ ലൈവ് പ്രോഗ്രാമിന് പിന്തുണയ്ക്കുക എന്ന ദൗത്യവും ചിത്രയെ ഏൽപിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ പോസ്റ്റ് ലൈവ് , മാർച്ചിനു ശേഷം 200-ാളം ലൈവ് പ്രോഗ്രാമുകൾ (ഡിജിറ്റൽ ) നിർമ്മിച്ചിട്ടുണ്ട്. ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടങ്ങൾ തുടർച്ചയായി ഒരാഴ്ച ലൈവ് പ്രോഗ്രാം ചെയ്യുന്നതിനു വാഷിംഗ്ടൺ പോസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പി.ബി.എസ്സിലെ ‘ചാർളി റോസ് ‘ എന്ന പരിപാടിയുടെ പ്രൊഡ്യൂസർ എന്നിലയിലാണ് ചിത്ര മാധ്യമ രംഗത്തെത്തിയത്.

2008 -ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായിരുന്ന ചിത്ര ചൈനീസ് വൈസ് പ്രസിഡന്റ്,യു എസ് ട്രഷററി സെക്രട്ടറി, ഫേസ്ബുക്ക് സ്പ്രേകൻ എന്നിവരുമായി നടത്തിയ ഇന്റർവ്യൂ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ മാതാപിതാക്കൾക്ക് ഹോങ്കോങ്ങിൽ ജനിച്ച മകളാണ് ചിത്ര. വെസ്ലിയൻ ഫ്രീമാൻ ഏഷ്യൻ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ചിത്ര വെസ്ലിയൻ യൂണിവേഴ്സിറ്റി നാലുവർഷത്തെ പഠനത്തിനാവശ്യമായ ചിലവുകൾ ലഭിക്കുകയും അവിടെ നിന്നും സോഷണിയിൽ ബിരുദം നേടുകയും ചെയ്തു. ഭാവിയുടെ വാഗ്ദാനമാണ് ചിത്രയെന്ന് വാഷിംഗ്ടൺ പോസ്റ്റ് കമ്പനി ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here