വാഷിംഗ്ടണ്‍: വാഷിംഗ്ടണ്ണില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത 300 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വാഷിംഗ്ടണ്ണിലെ റിറ്റ്‌സ് വില്ലേ ടൗണില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 300 പേരോട് നിരീക്ഷണത്തില്‍പ്പോവാന്‍ ആവശ്യപ്പെട്ടത്. ദിവസവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നുമുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരോടും കോവിഡ് പരിശോധന നടത്താനും ഈ മാസം 21 വരെ നിരീക്ഷണത്തില്‍പ്പോകാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വാഷിംഗ്ടണിലെ നിലവിലെ നിയമപ്രകാരം 30 അതിഥികള്‍ക്കാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.  തിങ്കളാഴ്ച്ച വരെ ഇന്‍ഡോര്‍ റിസപ്ഷനുകള്‍ക്ക് നിരോധനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here