സിനിമ

പാര്‍വതിയുടെ രാജി സ്വീകരിച്ചു; ബിനീഷ് കോടിയേരിയോട് ‘അമ്മ’ വിശദീകരണം തേടും

കൊച്ചി: നടന്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബിനീഷിനോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനമായത്.നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതായും അമ്മ അറിയിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാലും പങ്കെടുത്തു. ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്.

അമ്മ സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കായി ഒരു സിനിമ നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി

Related posts

മിട്ടായി കള്ളനും മമ്മാലിയും : ഓഡിയോ ലോഞ്ചിങ്

editor

68ൽ നിന്ന് 52ലേക്ക്

Kerala Times

‘റയീസി’ ന്റെ പ്രദര്‍ശനം പാകിസ്താനില്‍ നിരോധിച്ചു

editor

Leave a Comment