കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം. കൊച്ചിയിൽ ചേർന്ന അമ്മ’ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. എന്നാൽ ഇതിനെ ഇടതുപക്ഷ എം എൽഎമാർ കൂടിയായ മുകേഷും ഗണേഷ്‌കുമാറും എതിർത്തു. പ്രസിഡന്റ് മോഹൻലാൽ അടക്കം ചർച്ചയിൽ പങ്കെടുത്തു.അതേസമയം, ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻ.സി.ബി നീട്ടി ചോദിച്ചില്ല.

വീഡിയോ കോൺഫറൻസ് വഴിയാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്.ബിനീഷിന്റെ ഡ്രൈവർ അനികുട്ടൻ, ബിനീഷിന്റെ അക്കൗണ്ടുകളിലേക്കു വൻതോതിൽ പണം അയച്ച എസ്. അരുൺ എന്നിവർക്കു അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ നൽകിയിരുന്ന സമയ പരിധി ബുധനാഴ്ച അവസാനിച്ചു.ഇതിൽ അരുൺ 10 ദിവസത്തെ അവധി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇവർ ഹജരാകാൻ ഇടയില്ലെന്ന സൂചന ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുക്കാൻ ഇ.ഡി നടപടി തുടങ്ങിയത്. ഇന്നും കൂടി കാത്തിരുന്നതിനു ശേഷം തിരച്ചിൽ അടക്കമുള്ളവ തുടങ്ങും. ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇ.ഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here