ലണ്ടൻ: 2022-ൽ നടക്കുന്ന ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തും. ചരിത്രത്തിലാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തുന്നത്.ട്വന്റി 20 മത്സരങ്ങളായിരിക്കും കോമൺവെൽത്ത് ​ഗെയിംസിൽ നടക്കുക. ആകെ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.2021 ഏപ്രിലിൽ ഐ.സി.സി പുറത്തിറക്കുന്ന വനിതകളുടെ ട്വന്റി- 20 റാങ്ക് പട്ടിക പ്രകാരം ആദ്യ ആറുസ്ഥാനത്തുള്ളവർ നേരിട്ട് യോഗ്യത നേടും. മറ്റു രണ്ടു സ്ഥാനത്തേക്ക് യോഗ്യതാ മത്സരം കളിക്കണം. കോമൺ വെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് ഇടം നേടുന്നത്. 1998-ൽ പുരുഷ ടീമുകൾ മത്സരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here