വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽ രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയാക്കി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ തന്നെയാണ് ഇത്തവണയും വിജയി എന്ന് അധികൃതർ അറിയിച്ചു. ജോർജിയ സെക്രട്ടറി ഒഫ് സ്‌റ്റേറ്റിന്റെ വെബ്‌സൈറ്റിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയായ വിവരം അധികൃതർ അറിയിച്ചത്.വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നും, വീണ്ടും വോട്ടണ്ണണമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോർജിയയിൽ വിജയിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here