ലോസ്ആഞ്ചലസ് : നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഇന്ന് 78ാം പിറന്നാൾ. ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി മാറും ജോ ബൈഡൻ. ഇതുവരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കോർഡ്.സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ട്രംപിന് 70 വയസും 220 ദിവസവുമായിരുന്നു പ്രായം. ട്രംപിന് മുമ്പ്, 69ാം വയസിൽ സത്യപ്രതിജ്ഞ ചെയ്ത റൊണാൾഡ് റീഗനായിരുന്നു ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ്.

അതേ സമയം, പ്രസിഡന്റ് കാലാവധി പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റും ബൈഡനാകും. 77 ാം വയസിൽ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാൾഡ് റീഗൻ തന്നെയാണ് ഇക്കാര്യത്തിൽ ബൈഡന്റെ പിൻകാമി.42 വയസിൽ അധികാരത്തിലെത്തിയ തിയ‌ഡോർ റൂസ്‌വെൽറ്റ് ആണ് ഏറ്റവും പ്രായം കുറഞ്ഞ യു.എസ് പ്രസിഡന്റ്. പ്രായം ഇത്രയും ഉണ്ടെങ്കിലും അമേരിക്കയെ നയിക്കുന്നത് തനിക്കതൊരു പ്രശ്നമേയല്ലെന്നും ഇപ്പോഴും ആരോഗ്യവാനാണെന്നും രാഷ്ട്രീയത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടായി സജീവമായ ബൈഡൻ പറയുന്നു. അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ ബൈഡന്റെ പ്രായം ഉയർത്തിക്കാട്ടി ട്രംപ് വിമർശനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here