മുൻപ് കപ്പ മാത്രമായിരുന്നു പന്നികൾ നശിപ്പിച്ചിരുന്നത്. ഇപ്പോൾ ചേനയും വാഴയുമെല്ലാം മൂടോടെ കുത്തി മറിക്കുകയാണ്. രാത്രിയായാൽ കൂട്ടമായി എത്തും. പന്നികൾക്ക് മനുഷ്യരെ പേടിയില്ലാത്ത അവസ്ഥ. എനിക്കു മാത്രം ഇതുവരെ കാൽലക്ഷം രൂപ നഷ്ടം ഉണ്ടായി. വളരെ കുറഞ്ഞ നഷ്ട പരിഹാരമാണ് കൃഷിവകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും ലഭിക്കുന്നത്.
ജോസ് ഐസക്-കൊട്ടുകാപള്ളിയിൽ,കോരുത്തോട്
ജനപ്രതിനിധികൾ പറയുന്നു
കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽപ്പെടുത്താൻ സർക്കാർ നടപടിയെടുത്തു. ഇതു യാഥാർഥ്യമാകുന്നതോടെ. ഇവയെ വെടിവച്ചു കൊല്ലാനാവും. തിരഞ്ഞെടുപ്പു സമയത്ത് പന്നികളെ കൊല്ലാൻ സാധിക്കില്ലെന്നു പറയുന്നതിൽ കാര്യമില്ല. കുറച്ചു ദിവസം കഴിയുമ്പോൾ തിരഞ്ഞെടുപ്പു കഴിയും. പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ദീർഘകാല നടപടി സാധ്യമാകും. ഇതാണു കർഷകരെ സഹായിക്കാൻ പോകുന്നത്. ഇ.എസ്.ബിജിമോൾ എംഎൽഎ

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുവാദം കൊടുത്തിട്ടുണ്ടെന്നു സർക്കാർ പറയുന്നതല്ലാതെ നടപ്പാകുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് ലൈസൻസുള്ള തോക്കുകൾ ഉപയോഗിക്കാനാകില്ല. ഈ സമയത്തു വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടിയെടുക്കണം. അലസമായ ഇടപെടലാണു സർക്കാർ നടത്തുന്നത്. ആന്റോ ആന്റണി എം.പി
കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനു വനം വകുപ്പിന്റെ നിയമങ്ങൾ കർഷകരെ കളിയാക്കുന്നതിനു തുല്യമാണ്. പന്നിയുടെ തലയിലെ വെടിയ്ക്കാവൂ, പിന്നിൽ നിന്നു വെടിവയ്ക്കരുത്, വെടിയേറ്റ പന്നി ഗർഭിണിയാകാൻ പാടില്ല, വെടിവച്ചാൽ ഫോറസ്റ്റ് റേഞ്ചറെ അറിയിക്കണം, കൊന്ന പന്നിയെ ‌വനം വകുപ്പ് പോസ്റ്റ്മോർട്ടം നടത്തി മണ്ണെണ്ണയൊഴിച്ച് കുഴിട‌ച്ചിടണം ; ഇതൊക്കെ വിചിത്രമായ രീതികളാണ്. വനത്തിനു പുറത്തിറങ്ങുന്ന, കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതിയാണു നൽകേണ്ടത്. പി.സി.ജോർജ് എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here