ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ചെൽസി മുന്നോട്ട്‌. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടു ഗോളിന്‌ തോൽപ്പിച്ച്‌ ചെൽസി പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. ഒമ്പതു കളിയിൽ 18 പോയിന്റാണ്‌. കളിയുടെ തുടക്കത്തിൽത്തന്നെ ന്യൂകാസിൽ ഗോൾ വഴങ്ങി.

ന്യൂകാസിൽതാരം ഫെഡെറികോ ഫെർണാണ്ടസിന്റെ കാലിൽ തട്ടി പന്ത്‌ സ്വന്തം പോസ്‌റ്റിലേക്ക്‌ പാഞ്ഞു. മാസൺ മൗണ്ടിന്റെ ക്രോസ്‌ തടയാനുള്ള ശ്രമം പാഴാകുകയായിരുന്നു. പിന്നിൽ ബെൻ ചിൽവെല്ലിന്റെ സമ്മർദ്ദം െഫർണാണ്ടസിനെ പിഴവിലേക്ക്‌ നയിച്ചു. ചെൽസി ആക്രമിച്ചുകളിച്ചു. രണ്ടാംപകുതിയിൽ ടാമ്മി അബ്രഹാമിലൂടെ ചെൽസി നേട്ടം രണ്ടാക്കി. ടിമോ വെർണറുടെ ഒന്നാന്തരം നീക്കമാണ്‌ ഗോളിലേക്ക്‌ വഴിതുറന്നത്‌.ഇന്ന്‌ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലെസ്‌റ്റർ സിറ്റിയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here