കാസർകോട്: സ്വർണനിക്ഷേപത്തട്ടിപ്പിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടീം. മുസ്ലീംലീ​ഗ് നേതാവായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ എംഡി ടി കെ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി കെ സൈനുൽ ആബിദിൻ, മാനേജർ എം എ ഹിഷാം എന്നിവരെ കണ്ടെത്താനാണ്‌ എഎസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിന് ചുമതല നൽകിയത്.

749 നിക്ഷേപകരിൽനിന്ന്‌ 150 കോടി രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ഏഴിനാണ് മുഖ്യപ്രതി എം സി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായത്‌. 134 പരാതിയിലും ‌ടി കെ പൂക്കോയ തങ്ങൾ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here