26 C
Kerala
November 25, 2020
ആരോഗ്യം & ഫിട്നെസ്സ്

ഇനി വീട്ടിലിരുന്നും കൊവിഡ് പരിശോധിക്കാം

ന്യൂയോർക്ക്: വീട്ടിലിരുന്ന് സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന ടെസ്റ്റിംഗ് കിറ്റിന് അമേരിക്ക അനുമതി നൽകി. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഈ പരിശോധനാ കിറ്റ് വികസിപ്പിച്ചത് ലൂസിറ ഹെൽത്ത് ഇൻ കോർപ്പറേറ്റ് എന്ന കമ്പനിയാണ്. റാപ്പിഡ് റിസൽട്ട് ആൾ ഇൻവൺ ടെസ്റ്റ് കിറ്റ് എന്നാണ് പേര്.രാജ്യവ്യാപകമായി കൊവിഡ് വീണ്ടും രൂക്ഷമായതോടെ വ്യാപകമായി പരിശോധന നടത്തുന്നതിലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നൽകിയത്.ലൂസിറ ടെസ്റ്റിലൂടെ സ്വന്തമായി സാമ്പിളെടുത്ത് ടെസ്റ്റിംഗ് യൂണിറ്റിൽ വച്ച് പരിശോധന നടത്താം.ഡോക്ടർമാർക്കും ആശുപത്രികളിലുമെല്ലാം ഈ കിറ്റ് ഉപയോഗിച്ച് ഫലമറിയാനാകും.

അതിനുള്ള അനുമതിയുമുണ്ട്.സാമ്പിളെടുത്ത് 30 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ സ്വന്തമായി ഫലമറിയാൻ കഴിയുന്ന തരത്തിലുള്ള ആദ്യത്തെ ടെസ്റ്റിംഗ് കിറ്റാണിത്. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം അമേരിക്കയിൽ രൂക്ഷമായതോടെ ടെസ്റ്റിംഗ് ലാബുകളിൽ സാമ്പിളുകളുടെ ബാഹുല്യമാണ്. സ്വയം ടെസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുന്നതോടെ ആ ബാഹുല്യത്തിന് കുറവ് വരുത്താനാവും. എന്നാൽ പരിശോധനാഫലം തെറ്റാനിടയുണ്ടെന്നതും പോസിറ്റീവ് കേസുകൾ കണക്കിൽപ്പെടാതെ പോയേക്കാമെന്നതും പരിമിതിയാണ്.

Related posts

പുകയെ വലിച്ചെടുക്കാൻ പുതിയ ഉപകരണം

Kerala Times

പൊണ്ണത്തടി കുറയ്ക്കാന്‍

editor

തോൽക്കുന്നു കാൻസർ

support team

Leave a Comment