വാഷിങ്ടൺ ഡി സി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 195500 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ  റിപ്പോർട്ട് ചെയ്തത്. ഇത്രയധികം കോവിഡ് കേസുകൾ തുടർമാനമായി റിപ്പോർട്ട് ചെയ്യുമ്പോഴും നിരുത്തരവാദപരമായി ആണ് അമേരിക്കൻ പ്രസിഡൻറ് ഇപ്പോഴും പെരുമാറുന്നത്. പാൻഡമിക്ക് മൂലം ലോകമെമ്പാടുമുള്ള ഉള്ള നേതാക്കൾ ഇകൊല്ലത്തെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് വെർച്വൽ പ്ലാറ്റ്ഫോമിലാണ്.
ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനുള്ള താല്പര്യമില്ലായ്മ ശനിയാഴ്ച രാവിലെ തന്നെ ട്രംപ് പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സമയത്ത് പ്രസിഡൻറ് വീഡിയോ ലിങ്ക് വഴി വഴി പ്രത്യക്ഷപ്പെട്ടെങ്കിലും ഏതാണ്ട് രാവിലെ 10 മണിയോടെ മീറ്റിങ്ങിൽ നിന്ന് ഒഴിവായി വാഷിംഗ്ടൺ ഡിസി ക്ക് പുറത്തുള്ള ഗോൾഫ് കോഴ്സിലേക്ക് പോവുകയായിരുന്നു. എന്നാൽ മീറ്റിങ്ങിൽ നിന്ന് പോകുന്നതിനു മുമ്പ് ഈ ലോക നേതാക്കളോട് തനിക്ക് അവരോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ സാധിക്കും എന്ന് സൂചിപ്പിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ താൻ നടത്തുന്ന പോരാട്ടങ്ങളുടെ തുടർച്ചയായി ആണ് ഇതിനെ കണക്കാക്കുന്നത്. “നിങ്ങളുമായി വീണ്ടും വളരെകാലം പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു” ട്രംപ് ലോക നേതാക്കളോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഡൊണാൾഡ് ട്രംപ് ഇതുവരെ തന്റെ തോൽവി അംഗീകരിച്ചില്ലെങ്കിലും, ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവർ ബൈഡന്റെ വിജയത്തെ അഭിനന്ദിച്ചിരുന്നു.
ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ-ജെയ് -ഇൻ എന്നിവർ പാൻഡെമിക്കിന്റെ രണ്ടാംവരവിൽ എടുക്കേണ്ട മെച്ചപ്പെട്ട തയ്യാറെടുപ്പും ജാഗ്രതയേയും സംബന്ധിച്ച് അവരുടെ പ്രതികരണം അറിയിച്ചു.

പ്രസിഡണ്ട് ആയിരിക്കെ ഡൊണാൾഡ് ട്രംപ് നാലുവർഷത്തിനിടെ 303 തവണയാണ് ഗോൾഫ് ക്ലബ്ബിൽ സന്ദർശിച്ചത്. 2016ലെ തൻറെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അന്ന് പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമ ഗോൾഫ് ക്ലബ്ബുകൾ സന്ദർശിച്ചിരുന്നതിനെ ട്രംപ്  വിമർശിച്ചിരുന്നു. താൻ പ്രസിഡണ്ട് ആയാൽ ഗോൾഫ് കളിക്കാൻ തനിക്ക് സമയം കിട്ടില്ല കാരണം താൻ ജോലിയിൽ ശ്രദ്ധാലുവായിരിക്കും എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here