വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റ്റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ് കോവിഡ് വാക്‌സിന്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ് വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശ വാദം.

നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ് വാക്‌സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്‌റ്റോറു ചെയ്യാന്‍ എളുപ്പമായതുമായ വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍. ഇന്ത്യയില്‍ ഫെബ്രുവരിയോടെ കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി പൂനം വാല അറിയിച്ചിരുന്നു. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ മാത്രമേ ഓക്‌സഫോര്‍ഡ് വാക്‌സിന് വിലയാകുകയുള്ളു. ഫെബ്രുവരിയോടെ പ്രായമാവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏപ്രിലോടെ സാധാരണ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. അതേസമയം 2023 ഓടെ മാത്രമേ ഇന്ത്യയിലേ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും ലഭ്യമാകൂ.

യുകെ സര്‍ക്കാര്‍ വാക്‌സിന്‍ അനുമതി ലഭിക്കുന്നതിനു മുന്നേ തന്നെ 100 മില്യന്‍ ഓക്‌സ്‌ഫോഡ് വാക്‌സിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ കോവിഡ് വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞത് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ സംതൃപ്തി നല്‍കുന്നതാണെന്ന് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആന്‍ഡ്രൂ പൊള്ളാഡ് ബിബിസി ന്യൂസിനോട് പറഞ്ഞു. വാക്‌സിന്‍ സുരക്ഷാ, റെഗുലേറ്റേഴ്‌സ് പരിശോധിച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കു.

LEAVE A REPLY

Please enter your comment!
Please enter your name here