ദുബായ്‌: അമേരിക്കൻ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാത്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ജി20 ഉച്ചകോടിയിലും ആ നിലപാട്‌ ആവർത്തിച്ചു. ‘നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്‌ വലിയ ബഹുമതിയാണ്‌. ഇനിയും കുറേക്കാലം കൂടി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത്‌ ഉറ്റുനോക്കുകയാണ്‌ ഞാൻ’–വിർച്വൽ -ഉച്ചകോടിയിൽ ട്രംപ്‌ പറഞ്ഞു.

സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ ശനിയാഴ്‌ച വൈകിട്ട്‌ ആരംഭിച്ച ഉച്ചകോടി സൗദി രാജാവ്‌ സൽമാൻ ഉദ്‌ഘാടനം ചെയ്‌തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ചേരുന്ന ഉച്ചകോടിയിൽ പല നേതാക്കളും ആഹ്വാനം ചെയ്‌തത്‌ മഹാമാരിക്കെതിരെ കൂട്ടായ പ്രവർത്തനമാണ്‌.

എന്നാൽ ജി 20യിലെ പ്രധാന വികസിത രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയുമെല്ലാം വാക്‌സിൻ പുറത്തിറങ്ങുമ്പോൾ തങ്ങൾക്ക്‌ പ്രത്യേകമായി ലഭിക്കാൻ ഔഷധക്കമ്പനികളോട്‌ ധാരണയിലെത്തിയിട്ടുണ്ട്‌. അതിനാൽ ദുർബല രാജ്യങ്ങൾക്ക്‌ വാക്‌സിൻ കിട്ടാൻ വളരെ വൈകും എന്ന സ്ഥിതിയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here