മഞ്ജു വാര്യരുടെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ… എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ഒരിക്കല്‍ക്കൂടി മഞ്ജു ഗായികയായ വിവരം പുറത്തുവിടുകയാണ് പൃഥ്വിരാജ്.മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രത്തിലാണ് മഞ്ജു പാടുന്നത്.

രാം സുന്ദര്‍ സംഗീതം നല്‍കി രാം നാരായണന്‍ വരികളെഴുതിയ ‘കിം കിം കിം’. പൃഥ്വിരാജ് നായകനായ അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം വൈറലായി മാറിയിരുന്നു.കഴിഞ്ഞ വര്‍ഷം കൊണ്ടു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഈ സിനിമയിലെ നറേഷന്‍ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ദുബായ് ആസ്ഥാനമാക്കിയ ലെന്‍സ്മാന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വളരെയധികം പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയാണ് ‘ജാക്ക് ആന്‍ഡ് ജില്‍’.നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here